Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ രണ്ടു കോവിഡ് മരണം കൂടി,പുതുതായി രോഗം സ്ഥിരീകരിച്ചത് 331 പേർക്ക് 

April 10, 2020

April 10, 2020

ഒന്നിലേറെ പേർ ഒരുമിച്ചു താമസിക്കുന്ന പല മുറികളിലും രോഗബാധിതരായവരെ ഐസൊലേറ്റ് ചെയ്യാൻ വൈകുന്നത് മറ്റുള്ളവരിലേക്ക് രോഗം പടരാൻ ഇടയാക്കുന്നുണ്ട്.

ദുബായ് : ബുധനാഴ്ച 300 പേർക്ക് കോവിഡ് സ്ഥിരീകരിച്ച യു.എ.ഇയിൽ വ്യാഴാഴ്ച രാത്രിയോടെ 331 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരണപ്പെട്ടു. ഇതോടെ യു.എ.ഇയിൽ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം പതിനാലായി. ഒരു ഏഷ്യൻ രാജ്യക്കാരനും അറബ് പൗരനുമാണ് ഇന്നലെ മരിച്ചത്.   

ആറ് ജിസിസി രാജ്യങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണം ഇതുവരെ 10,973 ആയി. ഇതിനിടെ യു.എ.ഇ യിൽ മലയാളികൾ ഉൾപെടെയുള്ള ഇന്ത്യക്കാരിൽ ആശങ്ക വർധിക്കുകയാണ്. ഒന്നിലേറെ പേർ ഒരുമിച്ചു താമസിക്കുന്ന പല മുറികളിലും രോഗബാധിതരായവരെ ഐസൊലേറ്റ് ചെയ്യാൻ വൈകുന്നത് മറ്റുള്ളവരിലേക്ക് രോഗം പടരാൻ ഇടയാക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ ഏതെങ്കിലും വിധത്തിൽ കേരളത്തിൽ തിരിച്ചെത്തിയാൽ മതിയെന്നാണ് മലയാളികളുടെ ആവശ്യം. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ഇനിയും അനുമതി നൽകിയിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ദുബായ് കെ.എം.സി.സി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക. 


Latest Related News