Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യുഎഇയില്‍ മലയാളിയുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ കമ്പനിക്കെതിരെ കേസ്

April 26, 2023

April 26, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: മലയാളി യുവാവിന്റെ (കാസര്‍കോട് സ്വദേശി അഭിലാഷ് വാഴവളപ്പില്‍)മരണത്തിനു കാരണമായ ഖോര്‍ഫക്കാന്‍ ബോട്ടപകടത്തില്‍ ഉള്‍പ്പെട്ട ബോട്ട് കമ്പനിക്കെതിരെ ഷാര്‍ജ പൊലീസ് നടപടി ആരംഭിച്ചു. കൃത്യ വിലോപത്തിന് കേസെടുത്ത പൊലീസ്, കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്കു ശുപാര്‍ശ ചെയ്തു.

അപകടത്തില്‍ ചെറിയ കുട്ടി ഉള്‍പ്പടെ മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റിരുന്നു. ബോട്ട് നടത്തിപ്പുകാരെയും അപകട ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകളെ കയറ്റിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്ന് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് സയിഫ് അല്‍ സരി അല്‍ ഷംസി പറഞ്ഞു.

10 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ ജീവനക്കാരടക്കം 16 പേരുണ്ടായിരുന്നു. കൂടുതല്‍ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി കൂടുതല്‍ ആളുകളെ കയറ്റിയതെന്നും പൊലീസ് പറഞ്ഞു. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News