Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ മൂന്നു മാസത്തേക്കുള്ള സന്ദർശക വിസകൾ വീണ്ടും അനുവദിച്ചു തുടങ്ങി

June 15, 2023

June 15, 2023

ന്യൂസ്‌റൂം ബ്യുറോ 

അബുദാബി: യുഎഇയില്‍ മൂന്ന് മാസം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി.90 ദിവസം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നുണ്ടെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) കോള്‍ സെന്ററും സ്ഥിരീകരിച്ചു.

മേയ് മാസം അവസാനത്തോടെ തന്നെ 90 ദിവസത്തേക്കുള്ള സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങിയതായി ചില ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. 90 ദിവസം യുഎഇയില്‍ ചെലവഴിക്കുന്നതിനൊപ്പം രാജ്യം വിടാതെ തന്നെ നിശ്ചിത തുക ഫീസ് അടച്ച് ഈ വിസയുടെ കാലാവധി നീട്ടുകയും ചെയ്യാം. നിലവില്‍ 30 ദിവസത്തേക്കും 60 ദിവസത്തേക്കുമുള്ള കാലാവധിയില്‍ അനുവദിക്കുന്ന ടൂറിസ്റ്റ് വിസകളും 90 ദിവസത്തെ കാലാവധിയില്‍ അനുവദിക്കുന്ന വിസിറ്റ് വിസകളുമാണ് ലഭ്യമായിട്ടുള്ളത്. 90 ദിവസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് വിവിധ ട്രാവല്‍ ഏജന്‍സികളില്‍ 1500 മുതല്‍ 2000 ദിര്‍ഹം വരെയായിരിക്കും നിരക്ക്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാവും. പാസ്‍പോര്‍ട്ടിന്റെ കോപ്പിയും അടുത്തിടെ എടുത്ത കളര്‍ പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോയുമാണ് വിസയ്ക്ക് അപേക്ഷിക്കാന്‍ ഫീസിന് പുറമെ ആവശ്യമായിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 60 ദിവസം കാലാവധിയുള്ള വിസകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതിനൊപ്പം 90 ദിവസ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരന്നു. 

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz

 


Latest Related News