Breaking News
ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു |
യു.എ.ഇയിൽ നിന്നുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഈ മാസം 13 മുതൽ

February 08, 2023

February 08, 2023

ന്യൂസ്‌റൂം ബ്യുറോ 

ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ച് യുഎഇ. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 10 വരെ രജിസ്റ്റര്‍ ചെയ്യാം. കഴിയാവുന്നവര്‍ തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ് (Awqaf) അറിയിച്ചു. ഹജ്ജ് രജിസ്‌ട്രേഷന്‍ ടാബില്‍ ക്ലിക്ക് ചെയ്ത് എമിറേറ്റ്‌സ് ഐഡിയും മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കണം.

ക്വാട്ട പരിമിതമായതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനാണ് തീര്‍ത്ഥാടകര്‍ക്ക് യുഎഇ ഭരണകൂടത്തിന്റെ നിര്‍ദേശം. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണത്തില്‍ രാജ്യം പരിധികള്‍ ഏര്‍പ്പെടുത്തില്ലെന്ന് സൗദി അറേബ്യ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്നണ്ടായ മൂന്ന് വര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് ഇത്തവണത്തെ പ്രഖ്യാപനം.

2019ല്‍ 2.5 ദശലക്ഷത്തിലധികം ആളുകളാണ് ഹജ്ജ് തീര്‍ത്ഥാടനം നടത്തിയത്. അതിനുശേഷം മൂന്ന് വര്‍ഷവും കൊവിഡ് സുരക്ഷാ നടപടിയെന്ന നിലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി കുറച്ചു. കഴിഞ്ഞ വര്‍ഷം പത്തുലക്ഷത്തോളം പേരാണ് ഹജ്ജ് നിര്‍വഹിക്കാനെത്തിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News