Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ ഇന്ധന വില കൂടി,ഡീസലിന് മാർച്ചിൽ വില കുറയും

February 28, 2023

February 28, 2023

ന്യൂസ്‌റൂം ബ്യുറോ   
ദുബായ് : യു.എ.ഇയില്‍ മാര്‍ച്ച്‌ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ വില വര്‍ധിച്ചപ്പോള്‍ ഡീസലിന് വില കുറഞ്ഞു.

സൂപ്പര്‍ 98 പെട്രോളിന് ഫെബ്രുവരിയെ അപേക്ഷിച്ച്‌ നാല് ഫില്‍സാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം ലിറ്ററിന് 3.05 ദിര്‍ഹമായിരുന്നത് മാര്‍ച്ചില്‍ 3.09 ദിര്‍ഹമാകും. സ്പെഷ്യല്‍ 95 പെട്രോള്‍ നിരക്ക് 2.93 ദിര്‍ഹമില്‍ നിന്ന് 2.97 ദിര്‍ഹമായി ഉയരും. ഇപ്ലസ് പെട്രോള്‍ നിരക്ക് 2.86 ദിര്‍ഹമില്‍ നിന്ന് 2.90 ദിര്‍ഹമാകും.

അതേസമയം, ഡീസല്‍ വിലയില്‍ 24 ഫില്‍സിന്‍റെ കുറവുണ്ടാകും. 3.38 ദിര്‍ഹമായിരുന്നത് 3.14 ദിര്‍ഹമായാണ് കുറയുന്നത്. ഇതോടെ, വിവിധ എമിറേറ്റുകളിലെ ടാക്സി നിരക്കുകളിലും മാറ്റമുണ്ടാകും. ഇന്ധന വിലക്കനുസരിച്ച്‌ ടാക്സി നിരക്കുകള്‍ വ്യത്യാസപ്പെടാറുണ്ട്.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

 


Latest Related News