Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കരുതിയിരിക്കുക,അബുദാബി പോലീസിന്റെ പേരിൽ പണം തട്ടാൻ ശ്രമം 

April 16, 2020

April 16, 2020

ദുബായ് : കൊറോണ പ്രതിസന്ധി മൂലം വീട്ടിലിരുന്ന് ഇന്റർനെറ്റിൽ മുഴുകിയിരിക്കുന്നവരെ ചൂഷണം ചെയ്യാൻ തട്ടിപ്പുസംഘം രംഗത്ത്. അബുദാബി പോലീസിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റ് നിർമിച്ച് പണം തട്ടുന്ന സംഘം വ്യാപകമായതായി അബുദാബി പോലീസും ഡിജിറ്റൽ അതോറിറ്റി അറിയിച്ചു.

"നിങ്ങളുടെ ബ്രൗസർ ഉപയോഗിച്ച് ബാലരതി അടക്കമുള്ള അശ്ലീലചിത്രങ്ങൾ കണ്ടതായി തെളിഞ്ഞെന്നും, അത് കാരണം ബ്ലോക്ക് ചെയ്യപ്പെട്ട ബ്രൗസർ തിരികെ  ലഭിക്കാൻ 3000 ദിർഹം മാസ്റ്റർകാർഡോ വിസകാർഡോ ഉപയോഗിച്ച് നൽകണമെന്നും' കംപ്യുട്ടർ സ്‌ക്രീനിൽ തെളിയും.  പിഴയടച്ചില്ലെങ്കിൽ കേസ് ദുബായ് പൊലീസിന് കൈമാറി ശിക്ഷിക്കുമെന്നും പറയുന്ന സന്ദേശം തീരുമാനമെടുക്കാൻ ആറുമണിക്കൂർ സമയവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത്തരമൊരു മെസേജ് കാണുകയാണെങ്കിൽ പ്രതികരിക്കരുതെന്നും, കാർഡിന്റെ വിവരങ്ങൾ നൽകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.  


Latest Related News