Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
റമദാൻ ഏപ്രിൽ 24 ന് ആരംഭിക്കാൻ സാധ്യതയെന്ന് അറബ് യൂണിയനിലെ ഗോളശാസ്ത്ര വിദഗ്ധൻ,ദൈർഘ്യമേറിയ നോമ്പ് 15 മണിക്കൂർ

April 14, 2020

April 14, 2020

ന്യൂസ്‌റൂം,ദുബായ് ഡെസ്ക്

ദുബായ് : ഗോളശാസ്ത്ര പ്രകാരം ഈ മാസം ഏപ്രിൽ 24 റമദാൻ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് അറബ് യൂണിയൻ ഗോളശാസ്ത്ര വിദഗ്ധൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. ഏപ്രിൽ 23 വ്യാഴാഴച റമദാൻ മാസപ്പിറ കാണാൻ സാധ്യതയുണ്ടെന്നും യു.എ.ഇ യിലെ ഒരു അറബ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

സൂര്യാസ്തമയത്തിന് 20 മിനിറ്റ് പിന്നിട്ട്  ചന്ദ്രക്കല പടിഞ്ഞാറൻ ചക്രവാളത്തിന് മൂന്ന് ഡിഗ്രി ഉയരത്തിലായിരിക്കും. ഈ സമയത്ത് ചന്ദ്രനെ മനുഷ്യനേത്രം കൊണ്ട് ദർശിക്കാനാകുമെന്നും അതിനാലാണ് ഏപ്രിൽ 24 ന് റമദാൻ വ്രതം ആരംഭിക്കാൻ സാധ്യത കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം ശരാശരി പതിനഞ്ച് മണിക്കൂറിൽ കുറവായിരിക്കും ആദ്യ ദിവസങ്ങളിൽ  വ്രതമെടുക്കേണ്ട സമയമെന്നും പിന്നീടത് 14 മണിക്കൂർ 25 മിനുട്ടായി കുറയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ റമദാനിലെ അവസാന ദിവസം ഏറ്റവും ദൈർഘ്യം കൂടിയ നോമ്പനുഷ്ഠിക്കേണ്ടി വരും-14 മണിക്കൂർ 57 മിനുട്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.  


Latest Related News