Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ മരുഭൂമിയിൽ അകപ്പെട്ട രണ്ട് തമിഴ്‌നാട് സ്വദേശികൾ മരിച്ചു

July 02, 2022

July 02, 2022

സലാല: ഒമാനിൽ മരുഭൂമിയിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശികൾ മരിച്ചു. നെറ്റ് വർക്ക് സർവേയുമായി ബന്ധപ്പെട്ട ജോലികൾക്കായി പോയ രണ്ട് തമിഴ്നാട് സ്വദേശികളാണ് മരിച്ചത്.തിരുനെൽ വേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് സിക്കന്ദർ ( 30) തമിഴ്നാട് ട്രിച്ചി രാധനെല്ലൂർ സ്വദേശി ഗണേഷ് വർധാൻ (33) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പെട്രോൾ വാഹനത്തിന്റെ ടയർ മണലിൽ താഴ്ന്നാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ വാഹനത്തിന് കുറച്ച് അകലെ നിന്ന് കണ്ടെത്തുകയായിരുന്നു.

ഒമാന്റെ അതിർത്തി പ്രദേശമായ ഒബാറിലാണ് ജുൺ 28 ചൊവ്വാഴ്ച ഇവർ സർവേക്കായി പോയത്.അതിന് ശേഷം ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.സുഹൃത്തുക്കളും കമ്പനിയും നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഈ ഭാഗങ്ങളിൽ കനത്ത ചൂടാണ് കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്നത്. വെഹിക്കിൾ മോണിറ്ററിംഗ് സിസ്റ്റം ( ഐ.വി.എം.എസ്) സിഗ്നൽ കാണിക്കാതിരുന്നത് കൊണ്ട് ഇവരുടെ ലൊക്കേഷൻ കണ്ടെത്താൻ കമ്പനി അധികൃതകർക്ക് കഴിഞ്ഞിരുന്നില്ല.ഉന്നതങ്ങളിൽ പരാതി നൽകി ഇന്ന് തെരച്ചിൽ ആരംഭിച്ചിരുരുന്നു. അതിനിടയിലാണ് മരുഭൂമിയിൽ ഇവർ മരിച്ച് കിടക്കുന്നത് സ്വദേശികൾ കണ്ടത്. മൃതദേഹങ്ങൾ എയർ ലിഫ്റ്റിംഗ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News