Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു 

May 02, 2021

May 02, 2021

ദുബായ് : യു എ ഇയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകന്‍ ശരത് (31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ് (32) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്..

വെള്ളിയാഴ്ച രാത്രി ഖോര്‍ഫക്കാന്‍ റോഡിലായിരുന്നുഅപകടം. അടുത്ത സുഹൃത്തുക്കളും അയല്‍വാസികളും ആയിരുന്ന ഇവര്‍ കമ്പനി ആവശ്യത്തിനായി  അജ്മാനില്‍ നിന്നും റാസല്‍ ഖൈമ ഭാഗത്തേക്കു പോകുന്നതിനിടെ പിന്നില്‍ നിന്നും മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിച്ചു. ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

മുവൈല നാഷനല്‍ പെയിന്റ്‌സിന് സമീപം താമസിക്കുന്ന മനീഷ് പിതാവുമൊത്ത് സ്വന്തമായി സ്ഥാപനം നടത്തുകയാണ്. നാട്ടിലുള്ള പിതാവ് കഴിഞ്ഞ ദിവസം ദുബൈയില്‍ എത്തേണ്ടതാണ്. എന്നാല്‍, യാത്ര വിലക്ക് വന്നതോടെ യാത്ര മുടങ്ങുകയായിരുന്നു. സുഹൃത്തുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

അജ്മാനില്‍ താമസിക്കുന്ന ശരത് ഫാര്‍മസിയില്‍ അകൗണ്ടന്റാണ്. ദെയ്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരിയുടെ നേതൃത്വത്തില്‍ നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

ശരത്തിന്റെ സഹോദരന്‍ സജിത്ത് അജ്മാനില്‍ ഉണ്ട്. മനീഷിന്റെ സഹോദരന്‍ മഹേഷ് നാട്ടിലാണ്. മനീഷിന് മൂന്ന് മാസം പ്രായമുള്ള കുട്ടി ഉണ്ട്. ഭാര്യ നിമിത. ശരത്തിന്റെ ഭാര്യ ഗോപിക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News