Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിൽ രണ്ടു പേർ കുത്തേറ്റു മരിച്ചു,ഈജിപ്ഷ്യൻ സ്വദേശിയായ പ്രതി പിടിയിൽ

November 09, 2022

November 09, 2022

ന്യൂസ്‌റൂം ബ്യുറോ
ഷാര്‍ജ: ഷാർജ വ്യവസായ മേഖല-8ല്‍ രണ്ട് ഈജിപിത് സ്വദേശികള്‍ കുത്തേറ്റുമരിച്ചു. ഈജിപ്ത്യന്‍ സ്വദേശി തന്നെയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഏഷ്യന്‍ വംശജനായ ഒരാള്‍ കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ രണ്ട് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റ പ്രവാസിയെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.

ഉറങ്ങുകയായിരുന്നവരെ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ ഏഷ്യന്‍ വംശജനാണ് പ്രതികളെ  കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് നല്‍കിയത്. കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ റെക്കോര്‍ഡ് സമയത്തില്‍ പിടികൂടിയെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പൊലീസ് സാക്ഷികളെ ചോദ്യം ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News