Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ ഇന്ന് രണ്ട് കോവിഡ് മരണം, ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം മുകളിലേക്ക് തന്നെ

March 30, 2020

March 30, 2020

ദുബായ് :  യു.എ.ഇയിൽ വീണ്ടും കോവിഡ്​ മരണം. രണ്ട്​ പേരുടെ മരണമാണ്​ യു.എ.ഇ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്​ച പുറത്തുവിട്ടത്​. 42 വയസുള്ള ഏഷ്യക്കാരിയും, 48 വയസുള്ള അറബ് പൗരനുമാണ് മരിച്ചത്. രാജ്യത്തെ മരണസംഖ്യ അഞ്ചായി.  തിങ്കളാഴ്​ച 41 പുതിയ കോവിഡ്​ കേസുകളുമുണ്ട്​. ഇതോടെ രോഗബാധിതരുടെ എണ്ണം 611ആയി. രണ്ടു പേരുടെ നില ഗുരുതരമാണെന്നും അറിയുന്നു. അതിനിടെ രണ്ട്​ ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നുപേർ രോഗസൗഖ്യം പ്രാപിച്ചിട്ടുണ്ട്​. രാജ്യത്ത്​ ഇതിനകം 220000 പേരെയാണ്​ കോവിഡ്​ രോഗ പരിശോധനക്ക്​ വിധേയരാക്കിയത്​.

ഗൾഫിൽ തിങ്കളാഴ്ച വരെ പതിനേഴ് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

സൗദിയിൽ ഇന്ന് 154 പേരിൽ രോഗം സ്ഥിരീകരിച്ചു, മൊത്തം 1453 

കോവിഡ് 19 നേരിടുന്നതിനായി കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന്‍ സ്ഥിരീകരിച്ചത് 154 കേസുകള്‍, ആരോഗ്യ വകുപ്പ് ഇന്നു തിങ്കളാഴ്ച്ച (30-03-2020) പുറത്തുവിട്ട കണക്കനുസരിച്ച്‌ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1453 ആണ്. രോഗമുക്തി നേടിയവര്‍ 115 .

ഇന്ന്‍ ( 30-03-2020) കോവിഡ് സ്ഥിരീകരിച്ച കേസുകള്‍ മക്ക 40മ റിയാദ് 22, ദമാം 34, മദീന 22 എന്നിവിടങ്ങളില്‍ ആണ് കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്തത്

കോവിഡ് 19 ബാധിതരുടെ മേഖലകള്‍ തിരിച്ചുള്ള മൊത്തം കണക്കുകള്‍ ഇപ്രകാരമാണ് : റിയാദ് 540, മക്ക 240, ജിദ്ദ 194, ഈസ്റെര്ന്‍ റീജിയണല്‍ 116, ദമാം 89, മദീന 70, ഖത്തീഫ് 48, തായിഫ് 26, അല്‍ ഖോബാര്‍ 21, അല്‍ബഹ 13, ബിഷ 13, നജ്റാന്‍ 13, അബഹ 9, ദഹ്റാന്‍ 9, ജിസാന്‍ 7, ഹഫൂഫ് 11, തബൂക് 6, ഖമീസ് മുഷ്യിത് 5, കസീം 4, അസീര്‍ 3, അറാര്‍ 2, സൈഹാത് 2, ജുബൈല്‍ 1, കുന്‍ഫുഹദ 1, കഫ്ജി 1, രക്ത്നൂറ 1.അല്‍ റാസ് 1,ബുറൈദ 1,യാമ്ബു 1 , ദവാദമി 1, സാംത 1, എന്നിവിടങ്ങളിലാണ് കൊറോണ വൈറസ്‌ സ്ഥിരീകരിച്ചത്.

അതിനിടെ സൗദിയില്‍ കോവിഡ് ബാധിച്ച മുഴുവന്‍ ആളുകള്‍ക്കും മികച്ച ചികിത്സ നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്‍റെ ഉത്തരവും നിലവില്‍ വന്നു. 

ഒമാനിൽ  പന്ത്രണ്ട് പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചു  

ഒമാനിൽ ഇന്ന് പന്ത്രണ്ട് പേരിൽ കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 179 ആയി.കോവിഡ് ബാധിതരില്‍ 29 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഇൗദി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

23 പേര്‍ ആശുപത്രികളിലെ ഐ സോലേഷന്‍ സംവിധാനങ്ങളിലാണ് ഉള്ളത്. ഇതില്‍ മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

കുവൈത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,കുവൈത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ 25 ഇന്ത്യക്കാർ 

വൈറസ് സ്ഥിരീകരിച്ചവരില്‍ 8 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. പുതിയതായി 11 പേര്‍ക്കു കൂടി രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 266 ആയതായി ആരോഗ്യമന്ത്രാലവക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് വാര്‍ത്താ ലേഖകരെ അറിയിച്ചു.

അതേസമയം ഞായറാഴ്ച്ച കൊറോണ കണ്ടെത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അറുന്നൂറോളം വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മെഹ്ബൂലയിലെ 5 കെട്ടിടങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശ രാജ്യങ്ങളില്‍ പോയി മടങ്ങി എത്തിയവരുമായി സമ്പർര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് രോഗം കണ്ടെത്തിയത്. തിങ്കളാഴ്ച്ച 8 പേര്‍ക്ക് കൂടി കൊറോണ കണ്ടെത്തിയതോടെ മൊത്തം 25 ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. ഇയാള്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.

910 പേര്‍ ക്വാറന്റൈന്‍ നിരീക്ഷണം പൂര്‍ത്തിയാക്കി വിട്ടയച്ചതായും ഇതുവരെ 72 പേര്‍ രോഗവിമുക്തമായതായും 194 പേര്‍ ചികിത്സയിലും 13 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്. ജനങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ സമ്ബൂര്‍ണ്ണ കര്‍ഫ്യു നടപ്പിലാക്കാന്‍ മടിക്കില്ല എന്ന് കുവൈത്ത് ഉപപ്രധാന മന്ത്രി അനസ് അല്‍ സലേഹി അന്ത്യശാസനം നല്‍കി. കൂടാതെ സമ്ബൂര്‍ണ്ണ കര്‍ഫ്യു നടപ്പിലാക്കണമെന്നാണ് ചില പാര്‍ലമെന്റ് അംഗങ്ങളുടെ ശക്തമായ നിലപാട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.     

 


Latest Related News