Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ആലപ്പുഴ ജില്ലയിൽ നിന്നുള്ള രണ്ടു പേർ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചു

June 30, 2020

June 30, 2020

ദമാം : ആലപ്പുഴ ജില്ലയിൽ നിന്നുള്ള രണ്ട് മലയാളികൾ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചു. കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ പി.എസ്.രാജീവ് (53) ദമാമിലെ  മെറ്റെണിറ്റി ആശുപത്രിയിലാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ്  കടുത്ത പനിയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതോടെ ദമാം തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും . ഇന്നലെ വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ബിന്ദുവാണ് ഭാര്യ. അശ്വിന്‍ രാജ്, കാര്‍ത്തിക് രാജ് എന്നിവര്‍ മക്കളാണ് .  

മാവേലിക്കര ചാരുംമൂട് ചുനക്കര സ്വദേശി  തടത്തിൽ കിഴക്കതിൽ സെയ്നുദ്ധീൻ (47) സൗദിയിലെ അൽഖോബാറിൽ ചികിത്സയിലിരിക്കെ മരിച്ചു.മൂന്നാഴ്ച മുമ്പ് പാചകത്തിനിടെ കുക്കറിൽ നിന്ന് ചൂട് വെള്ളം ദേഹത്ത് വീണു പൊള്ളലേറ്റതിനെ തുടര്‍ന്ന് എല്ലാ ദിവസവും അല്‍ കോബാറിലെ സ്വകാര്യ ആശുപത്രിയിലെത്തി മുറിവുകള്‍ ഡ്രസ്സ് ചെയ്യുമായിരുന്നു. ഇതിനിടെ കടുത്ത പനിയും ശ്വാസ തടസ്സവും കാരണം ദഹ്‌റാന്‍ പ്രോകെയര്‍ റിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനയില്‍ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന് മരണം സംഭവിക്കുകയായിരുന്നു. മാജിദയാണ് ഭാര്യ . മക്കള്‍: സല്‍മാന്‍, സൗഫാന്‍.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News