Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
ഖത്തർ ലോകകപ്പിൽ നിന്ന് ട്യുണീഷ്യയെ പുറത്താക്കുമോ,പകരം ആര് വരുമെന്നറിയാൻ ലോകം കാത്തിരിക്കുന്നു

October 30, 2022

October 30, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ : ഖത്തർ ലോകകപ്പിന് ഇനി 21 ദിവസങ്ങൾ മാത്രം അവശേഷിക്കെ ടുണീഷ്യ ഖത്തറിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായില്ല.ഖത്തർ ലോകകപ്പിൽ യോഗ്യത നേടിയ  ടുണീഷ്യയെ അയോഗ്യത കൽപിച്ച്  പുറത്താക്കുമെന്നുള്ള സൂചനകൾ പുറത്തുവന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഫിഫ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.

പ്രാദേശിക ഫെഡറേഷന്റെ കാര്യനിർവഹണത്തിൽ  ടുണീഷ്യ  ൻ സർക്കാർ ഇടപെടൽ ഉണ്ടെന്ന് വ്യക്തമായാൽ ഈ വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനലിൽ രാജ്യത്തിന്റെ പങ്കാളിത്തത്തിന് അത് ഭീഷണിയാകുമെന്ന് ഫിഫ ടുണീഷ്യൻ ഫെഡറേഷനെ ഭീഷണിപ്പെടുത്തിയതായി അൽ-ജസീറ കഴിഞ്ഞ ദിവസം  റിപ്പോർട്ട് ചെയ്തിരുന്നു.ഫിഫയെ അലോസരപ്പെടുത്തുന്ന ചില സമീപകാല പ്രസ്താവനകൾക്ക് പുറമേ, ടുണീഷ്യൻ യുവജന കായിക മന്ത്രി കമൽ ഡോകിഷ് രാജ്യത്തെ ചില ബോഡികൾ പിരിച്ചുവിടുമെന്നും അറിയിച്ചിരുന്നു.എന്നാൽ ഇക്കാര്യത്തിലുള്ള ആശങ്കയറിയിച്ചുകൊണ്ട്  ഫിഫ കഴിഞ്ഞ ആഴ്ച ടുണീഷ്യൻ ഫുട്ബോൾ അസോസിയേഷന് കത്തയച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ഫുട്‍ബോൾ ഫെഡറേഷനുകളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള എന്തെങ്കിലും നടപടികൾ ടുണീഷ്യയുടെ ഭാഗത്തുനിന്നുണ്ടായാൽ ഫിഫ ചട്ടങ്ങൾക്കനുസൃതമായ നടപടിയുണ്ടാകുമെന്ന് ഫിഫ മുന്നറിയിപ്പ് നൽകിയതായാണ് വിവരം.എന്നാൽ ഇത് സംബന്ധിച്ച്  പ്രതികരിക്കാനോ വാർത്ത സ്ഥിരീകരിക്കാനോ ടുണീഷ്യ ഇതുവരെ തയാറായിട്ടില്ല.

ഫ്രാൻസ്, ഡെന്മാർക്ക്, ഓസ്‌ട്രേലിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ടുണീഷ്യ കളിക്കേണ്ടത്.എന്നാൽ സിംബാബ്‌വെയെയും കെനിയയെയും സ്‌പോർട്‌സിൽ സർക്കാർ ഇടപെടലിനെ തുടർന്ന് ഫിഫ സസ്പെൻഷൻ നേരിട്ട് തുനീഷ്യക്കും ഖത്തർ ലോകകപ്പിൽ പുറത്തിരിക്കേണ്ടിവരുമോ എന്നാണ് ഇപ്പോൾ ഫുട്‍ബോൾ ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം, ഫിഫ തുണീഷ്യയെ ഒഴിവാക്കാൻ തീരുമാനിച്ചാൽ പകരം ആരായിരിക്കും ലോകകപ്പിൽ മത്സരിക്കാനെത്തുക എന്ന കാര്യത്തിലും അവ്യക്തത നിലനിൽക്കുന്നുണ്ട്.

ടുണീഷ്യ പുറത്തായാൽ  ഇറ്റലി, ഈജിപ്ത് അല്ലെങ്കിൽ അൾജീരിയക്കായിരിക്കും സാധ്യതയെന്ന് ചിലർ വിലയിരുത്തുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News