Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായിൽ ടോൾ പിരിക്കുന്ന 'സാലിക്' ഓഹരികൾ വിൽക്കുന്നു,പ്രവാസികൾക്കും അവസരം

September 06, 2022

September 06, 2022

ദുബായ് : യു.എ.ഇയിൽ റോഡ് ടോൾ പിരിക്കുന്നതിനുള്ള  സാലിക്  20 ശതമാനം ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കുന്നു.സ്വദേശികൾക്കും വിദേശികൾക്കും സാലിക്കിന്റെ ഓഹരികൾ വാങ്ങാം. ദുബായിൽ ഏറ്റവും അധികം വരുമാനമുള്ള സർക്കാർ സംരംഭമാണു സാലിക് ടോൾ പിരിവ്.

ഓഹരിയുടെ വില ഇനിയും പുറത്തു വിട്ടിട്ടില്ല. മൊത്തം 150 കോടി ഓഹരികൾ വിൽക്കും. 15 മുതൽ 20 വരെയാണ് വിൽപന.രാജ്യത്തെ പ്രമുഖ ബാങ്കുകളിലെല്ലാം സാലിക്കിന്റെ ഓഹരി ലഭിക്കും. 2007ലാണ് ദുബായിൽ സാലിക് ഏർപ്പെടുത്തിയത്.

 അൽ ബർഷ, ജബൽ അലി, അൽ മംസർ നോർത്ത്, അൽ മസാർ സൗത്ത്, അൽ ഗറൂദ്,രാജ്യാന്തര വിമാനത്താവളത്തിന്റെ ടണൽ, അൽ മക്തും ബ്രിഡ്‌ജ്‌  എന്നിവിടങ്ങളിലായി  നിലവിൽ 8 ടോൾ ഗേറ്റുകളാണ് ദുബായിൽ ഉള്ളത്.ഭാവിയിൽ കൂടുതൽ ടോൾ ഗേറ്റുകൾ വരാനുള്ള സാധ്യതയും നിലവിലുണ്ട്. 48.1 കോടി ട്രിപ്പുകളാണ് 2021ൽ സാലിക് വഴി കടന്നുപോയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News