Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾ പൂർണമായും നിർത്തി,ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനവും വന്ദേഭാരത് വിമാനവും ഇന്നില്ല 

December 21, 2020

December 21, 2020

റിയാദ് : എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും വിലക്ക് ഏർപെടുത്തിയതിന് പിന്നാലെ സൗദിയിൽ നിന്നുള്ള മുഴുവൻ യാത്രാ വിമാനങ്ങളും നിർത്തലാക്കി.ഇതോടെ ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ചാർട്ടേഡ് വിമാനവും വന്ദേഭാരത് വിമാനവും സർവീസ് റദ്ദാക്കി. രൂപമാറ്റം സംഭവിച്ച കൊറോണാ വൈറസ് കൂടുതൽ വേഗതയിൽ പല രാജ്യങ്ങളിലും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ എല്ലാ രാജ്യാന്തര വിമാന സർവീസുകളും റദ്ദാക്കിയതായി സൗദി വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.ഇതോടൊപ്പം,രാജ്യാന്തര കര,ജല ഗതാഗതത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഷെഡ്യുൾ ചെയ്ത് ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയോടെ സൗദിയിലെത്തിയ വിമാനങ്ങൾ യാത്രക്കാരുമായി തന്നെ തിരിച്ചു പോയിട്ടുണ്ട്.എന്നാൽ ഇനിയുള്ള എല്ലാ യാത്രാവിമാനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലാന്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റിയാദിൽ നിന്ന് ചെന്നൈയിലേക്കുള്ള സൗദി എയർലൈൻസ് വിമാനവും ഡൽഹി-ലഖ്നോയിലേക്കുള്ള ഗോ എയറും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് ജെറ്റും റദ്ദാക്കിയിട്ടുണ്ട്.നേരത്തെയുള്ള ഷെഡ്യുൾ പ്രകാരം  വന്ദേഭാരത് വിമാനത്തിന് ഇന്ന് സർവീസ് ഇല്ല. എന്നാൽ ഇനിയുള്ള വന്ദേ ഭാരത് വിമാനങ്ങളുടെ കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.സൗദിയിലേക്കുള്ള മറ്റു വിദേശ വിമാന കമ്പനികളെല്ലാം സർവീസ് റദ്ദാക്കിയിട്ടുണ്ട്. 

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 


Latest Related News