Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഇന്ന് ശഅബാൻ ഒന്ന്,വ്രതാരംഭത്തിന് ഇനി ഒരു മാസം മാത്രം

March 15, 2021

March 15, 2021

ദുബായ് : ഇസ്‌ലാം മതവിശ്വാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റമദാൻ വ്രതാരംഭത്തിന് ഇനി ഒരു മാസം മാത്രം. ശഅ്ബാന്‍ മാസം 29 ദിവസം നീളുന്നതിനാല്‍ ഏപ്രില്‍ 13ന് റദമാന്‍ ആരംഭിച്ചേക്കുമെന്നാണ് അറബ് യൂനിയന്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഏപ്രില്‍ 12ന് യു.എ.ഇ സമയം വൈകീട്ട് 6.31ന് റമദാന്‍ ചന്ദ്രക്കല രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അറബ് യൂനിയന്‍ ഫോര്‍ ആസ്ട്രോണമിയിലെ അംഗം ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു.

കോവിഡ്  മഹാമാരി തീര്‍ക്കുന്ന വെല്ലുവിളികള്‍ക്കിടയില്‍ തന്നെയായിരിക്കും ഇത്തവണത്തെയും വ്രതാനുഷ്ഠാനം. കോവിഡ് നിശബ്ദമാക്കിയ പള്ളികളിൽ ഇത്തവണ തറാവീഹ് നമസ്‍കാരം ഉൾപെടെയുള്ള പ്രാർത്ഥനകൾക്ക് ഇത്തവണ അനുമതിയുണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല.കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും കർശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം,കഴിഞ്ഞവര്‍ഷം വിശ്വാസിസമൂഹം അനുഭവിച്ച ദുഃഖങ്ങളും സങ്കടങ്ങളും ഇത്തവണ മറികടക്കാനായേക്കുമെന്ന പ്രതീക്ഷയും വിശ്വാസികൾ പങ്കുവെക്കുന്നുണ്ട്.

അതേസമയം,കൊവിഡ്-19 പ്രതിരോധ വാക്‌സിനെടുക്കുന്നത് റമദാന്‍ നോമ്പ് മുറിയാന്‍ കാരണമാകില്ലെന്ന് ഖത്തറിലെ ഔഖാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.. അതിനാല്‍ തന്നെ പരിശുദ്ധ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്നും ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News