Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഉയർന്ന ടിക്കറ്റ് നിരക്ക്,കേരളത്തിൽ നിന്നും ഒമാൻ വഴി യു.എ.ഇയിലെത്തിയാൽ നിരക്ക് കുറയും

August 20, 2022

August 20, 2022

ദുബായ് : ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതിനെ തുടർന്ന് മലയാളികൾ ഒമാൻ വഴി യാത്ര ചെയ്യുന്നതായി റിപ്പോർട്ട്.അവധിക്കാലം അവസാനിക്കാറായതോടെ നാട്ടിലെത്തിയ പ്രവാസികള്‍ തിരിച്ചു പോകാൻ തയാറെടുക്കുന്നതിനിടെയാണ് വിമാനക്കമ്പനികൾ യാത്രക്കാരെ കൊള്ളയടിക്കുന്നത്.അതേസമയം, ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നതും ആവശ്യമായ ദിവസങ്ങളില്‍ ടിക്കറ്റ് ലഭ്യമല്ലാത്തതും കാരണം  ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്താന്‍ ഒമാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളെ ആശ്രയിക്കുകയാണ് പലരും.

ഭൂരിഭാഗം പേരും ഒമാന്‍ വഴി യുഎഇയിലെത്താനാണ് ശ്രമിക്കുന്നത്. കേരള സെക്ടറുകളില്‍ നിന്ന് യുഎഇയിലേക്കുള്ള നിരക്കിന്റെ പകുതി തുകയ്ക്ക് ഒമാനിലേക്ക് ടിക്കറ്റുകള്‍ ലഭിക്കും. ഒമാന്‍ വഴിയുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റ് നിരക്കിന് പുറമെ ഒമാന്‍ സന്ദര്‍ശക വിസയും ആവശ്യമാണ്. വേനല്‍ അവധിക്ക് ശേഷം ഓഗസ്റ്റ് അവസാനത്തോടെയാണ് യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കുക. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് 1500 ദിര്‍ഹം മുതലാണ് നിരക്ക്. വണ്‍ സ്റ്റോപ്പ് വിമാനങ്ങളില്‍ 1000 ദിര്‍ഹം മുതല്‍ ടിക്കറ്റ് ലഭിക്കും.

കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് 600-700 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. ഒമാനിലെ ഓണ്‍ അറൈവല്‍ വിസയെടുത്ത് ബസിന് ദുബൈയില്‍ എത്തിയാല്‍ പോലും ചെലവ് കുറവാണ്. യുഎഇ വിസയുള്ളവര്‍ക്ക് ഒമാനിലെ ഓണ്‍ അറൈവല്‍ വിസ 60 ദിര്‍ഹത്തില്‍ താഴെ ലഭിക്കുകയും ചെയ്യും. താഴ്ന്ന വരുമാനമുള്ള പ്രവാസികള്‍ പലരും ഈ വഴിയാണ് വരുന്നത്. ഒമാന്‍ വഴിയുള്ള യാത്രയ്ക്ക് പാക്കേജുകളുമായി ട്രാവല്‍ ഏജന്‍സികളും രംഗത്തെത്തിയിട്ടുണ്ട്. മസ്‌കറ്റ്, സുഹാര്‍ രാജ്യാന്തര വിമാനത്താവളങ്ങളാണ് പ്രവാസികള്‍ യുഎഇ യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News