Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
സമുദായ നേതാവെന്ന നിലയിലാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പിന്തുണച്ചതെന്ന് തുഷാർ വെള്ളാപ്പാള്ളി

September 02, 2019

September 02, 2019

കേരളത്തിൽ ആയിരക്കണക്കിന് യൂനിറ്റുകളുള്ള പ്രബല സമുദായ സംഘടനയുടെ നേതാവെന്ന നിലയിലാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരിൽ നിന്ന് തനിക്ക് പരിഗണന ലഭിച്ചതെന്ന് തുഷാർ വെള്ളാപ്പള്ളി 

ദുബായ് : തനിക്കെതിരായ വണ്ടിചെക്ക് കേസില്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലയുമായി ഇനി ഒരുവിധ ഒത്തുതീര്‍പ്പിനുമില്ലെന്ന് ബി.ഡി. ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.തന്റെ ഓഫീസില്‍ നിന്ന് ആരെങ്കിലും വഴി മോഷ്ടിച്ചെടുക്കുകയോ നാസില്‍ തന്നെ എടുക്കുകയോ ചെയ്തതാണ് ചെക്ക് എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു. നാസിലിന്റെ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ നിന്ന് തട്ടിപ്പി​ന്റെ രീതി വ്യക്തമാണെന്നും തുഷാർ പറഞ്ഞു.തന്റെ ഭാഗത്താണ് നീതിയെന്നും ശബ്ദ സന്ദേശം പുറത്തു വന്നതുള്‍പ്പെടെയുള്ള കാര്യങ്ങൾ അതു തെളിയിക്കുന്നുണ്ടെന്നും ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തിൽ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

 

കേരളത്തിൽ ആയിരക്കണക്കിന് യൂനിറ്റുകളുള്ള പ്രബല സമുദായ സംഘടനയുടെ നേതാവെന്ന നിലയിലാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരിൽ നിന്ന് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,മറ്റൊരാളുടെ കയ്യിലായിരുന്ന ചെക്ക് തിരിച്ചു വാങ്ങാൻ നടത്തിയ വ്യക്തിപരമായ സംഭാഷണമാണ് ശബ്ദ സന്ദേശത്തിലുള്ളതെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പരാതിക്കാരനായ നാസിൽ അബ്ദുള്ള.കോടതിയിൽ ഇത് തെളിവായി സ്വീകരിയക്കില്ലെന്നും നാസിൽ അബ്ദുള്ള പറഞ്ഞു.


Latest Related News