Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബുദാബിയിൽ പൊള്ളലേറ്റ് മരിച്ചു

February 01, 2023

February 01, 2023

ന്യൂസ്‌റൂം ബ്യുറോ
അബൂദബി: തൃശൂർ കൊടുങ്ങല്ലൂര്‍ എറിയാട് അറപ്പപ്പുറം പരേതനായ പള്ളിപ്പുറത്ത് കുഞ്ഞുമുഹമ്മദിന്റെ മകന്‍ ബദറുദ്ദീന്‍ (52) അബൂദബിയില്‍ നിര്യാതനായി.

ചൊവ്വാഴ്ച രാത്രിയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ താമസസ്ഥലത്ത് സമീപവാസികള്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.

20 വര്‍ഷത്തോളമായി അബൂദബിയില്‍ ജോലി ചെയ്തു വരികയായിരുന്നു. നിലവില്‍ പിക്കപ്പ് വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു. കുറച്ചുനാളുകള്‍ക്കു  മുമ്പാണ് നാട്ടില്‍പ്പോയി മടങ്ങിയെത്തിയത്. സംഭവം സംബന്ധിച്ച്‌ അബൂദബി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

മാതാവ്: പാത്ത കുഞ്ഞി. ഭാര്യ: ഫായിദ. മക്കള്‍: ഫാരിസ്, റിഷാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ ജലീല്‍, അക്ബര്‍, ബുഖാരി (ഷാര്‍ജ), അബ്ദുല്‍ ഹാദി, ബറകത്ത് (സൗദി അറേബ്യ). നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News