Breaking News
സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു |
സൗദിയിൽ ജയിലിൽ തീപിടുത്തം,മൂന്ന് മരണം

December 13, 2019

December 13, 2019

റിയാദ് : റിയാദിലെ സെൻട്രൽ ജയിലിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ വെന്തു മരിച്ചു. പ്രധാനപ്പെട്ട കേസുകളിൽ ഉൾപെടെ ശിക്ഷിക്കപ്പെട്ട പ്രതികൾ താമസിക്കുന്ന ജയിലിലാണ് തീപിടുത്തമുണ്ടായത്. സൗദി തലസ്ഥാനത്തിന്റെ പ്രധാന ജില്ലയായ മലസിൽ സ്ഥിതി ചെയ്യുന്ന ജയിലിൽ വ്യാഴാഴ്ച പുലർചയോടെയാണ് തീപിടുത്തമുണ്ടായത്. എന്നാൽ രാത്രി വൈകിയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

ജയിൽ വകുപ്പിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തത്. തീപിടിത്തമുണ്ടായ ഉടൻ ജയിൽ അധികൃതർ രക്ഷാപ്രവർത്തനം നടത്തുകയും തടവുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിക്കുകയും പരിക്കേറ്റവരെ അടിയന്തര ശുശ്രൂഷകൾ നൽകി ശുമൈസിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സമീപത്തെ മറ്റു വാർഡുകളിലേക്കും കെട്ടിടങ്ങളിലേക്കും പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസിന്റെ അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി തീ നിയന്ത്രണവിധേയമാക്കി.


Latest Related News