May 31, 2023
May 31, 2023
ന്യൂസ്റൂം ബ്യുറോ
സലാല: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി സലാലയില്‍ നിര്യാതനായി. നെല്ലനാടിലെ ചാലുവിള പുത്തൻ വീട്ടില്‍ സജീവൻ രാഘവൻ (57) ആണ് തിങ്കളാഴ്ച രാത്രി താമസ സ്ഥലത്ത് മരിച്ചത്.
ദീര്‍ഘനാളായി സലാല ചൗക്കില്‍ വാച്ച് റിപ്പയര്‍ കട നടത്തിവരികയായിരുന്നു. ഭാര്യ: മഞ്ജു. മൂന്ന് മക്കളുണ്ട്. സുല്‍ത്താൻ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf