Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ തണുക്കാൻ തുടങ്ങുന്നു,താപനില 24 ഡിഗ്രി സെൽഷ്യസ് വരെ താഴും

September 24, 2022

September 24, 2022

ന്യൂസ്‌റൂം ബ്യുറോ 
ദുബായ് : യു എ ഇയുടെ ചില ഭാഗങ്ങളില്‍ അടുത്ത ദിവസം അന്തരീക്ഷ താപനില 24 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

രാത്രികളില്‍ ഈര്‍പ്പം കൂടുന്നതിനാൽ  വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ഇനിയുള്ള ദിവസങ്ങളിൽ  കാലാവസ്ഥ പൊതുവെ പ്രസന്നവും ചിലപ്പോള്‍ ഭാഗികമായി മേഘാവൃതവുമായിരിക്കും. കാലാവസ്ഥാ കേന്ദ്രം വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടി. നാളെ രാവിലെ വരെ അന്തരീക്ഷം പൊതുവെ ഈര്‍പ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. പക്ഷെ പകല്‍ സമയങ്ങളില്‍ പലയിടത്തും താപനില 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലായിരിക്കും. അബൂദബിയില്‍ ശനിയാഴ്ച 40 ഡിഗ്രി ആയി ഉയരുമെന്നും എന്‍ സി എം അറിയിച്ചു. ദുബായിൽ 39 ഡിഗ്രിക്കും 29 ഡിഗ്രിക്കും ഇടയിലാകും.

ശനിയാഴ്ച രാജ്യത്തെ ഏറ്റവും ചൂടേറിയ ഭാഗം ഗാസ്യുറ ആയിരിക്കും. ഉയര്‍ന്ന താപനില 42 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. 27 ഡിഗ്രി സെല്‍ഷ്യസ് പ്രവചിച്ചിരിക്കുന്ന മെസൈറയിലായിരിക്കും കുറവ്. നാളെ ഏറ്റവും ചൂടേറിയ പ്രദേശം അല്‍ ഐനിലാണ്. അവിടെ താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News