Breaking News
സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ |
16 ടീമുകൾ മാറ്റുരച്ച ക്യുടീം പെനാൽറ്റി ഷൂട്ട് ഔട്ടിൽ 'ടീം തണ്ടർ' ജേതാക്കളായി

November 06, 2022

November 06, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തറിലെ തിരൂർ താലൂക്ക് നിവാസികളുടെ സംഘടനയായ ക്യുടീം ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് ഐക്യദാർഢ്യവുമായിപെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു .

ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡണ്ട് ഷെജി വലിയകത്ത് മുഖ്യതിഥിയായിരുന്നു.ക്യുടീം സ്‌നേഹോപഹാരം പ്രസിഡണ്ട് ജഹ്ഫർഖാൻ അദ്ദേഹത്തിന് കൈമാറി .

ശക്തരായ 16 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ 'ടീം തണ്ടർ' ജേതാക്കളായി.ഹസാത്ത് സ്പോർട്സ് ടീം റണ്ണർ അപ്പ് ആയി .ക്യു ടീം പ്രസിഡണ്ട് ജഹ്ഫർഖാൻ ,വൈസ്പ്രസിഡന്റ് ബിൽക്കിസ് ,അമീൻ അന്നാര ,ജനറൽ സെക്രട്ടറി നൗഫൽ ,ട്രെഷറർ ഇസ്മായീൽ അന്നാര തുടങ്ങിയവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.

ഇസ്മായിൽ പൂഴിക്കുന്നത്ത്,സാലിഖ് ,ഷംസീർഹംസ,സഫ്‌വാൻ ,അൻവർ ഷമീർ,നിഷാം ,എന്നിവർ പരിപാടി നിയന്ത്രിച്ചു .ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾക്കും സ്‌പോൺസർസിനും പ്രോഗ്രാം കൺവീനർ  അഫ്സൽ നന്ദി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News