Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയില്‍ അറ്റകുറ്റപ്പണിക്കിടെ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന എറണാകുളം സ്വദേശി മരിച്ചു

May 13, 2023

May 13, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: യു.എ.ഇയിലെ ഉമ്മുല്‍ഖുവൈനിലെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കിടെ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന എറണാകുളം സ്വദേശി മറ്റപ്പിള്ളില്‍ ഇബ്രാഹിം(57) മരിച്ചു. ബംഗ്ലാദേശി സ്വദേശിയായ നൂര്‍ ആലം നേരത്തെ മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. 

പൊള്ളലേറ്റ കോഴിക്കോട് സ്വദേശി സുരേഷിന്റെ നില ഗുരുതരമാണ്. വിദഗ്ധ ചികിത്സക്കായി ഇദ്ദേഹത്തെ അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റും. നിസാര പരിക്കേറ്റ മോഹന്‍ലാല്‍ എന്ന ജീവനക്കാരനെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചിരുന്നു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ് ലാന്‍ഡ് ഓട്ടോഗാരേജിലാണ് അപകടമുണ്ടായത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News