Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ രണ്ടക്ക മൊബൈൽ നമ്പറിലേക്ക് മാറാൻ അവസരം

June 17, 2022

June 17, 2022

ദുബായ്: യുഎഇയില്‍ രണ്ടക്ക മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ സ്വന്തമാക്കാൻ അവസരം. ഇത്തിസാലാത്താണ് ഹാഷ് ടാഗ് എന്ന പേരില്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. ഹാഷ് ടാഗ് ഉള്‍പ്പെടുന്ന രണ്ട് അക്കം വരെയുള്ള ഫോണ്‍ നമ്പറുകള്‍ ലേലത്തിലൂടെയാവും ആവശ്യക്കാര്‍ക്ക് ലഭിക്കുക. ലേല സ്ഥാപനമായ എമിറേറ്റ്സ് ഓക്ഷനുമായി ചേര്‍ന്നാണ് ഇതിനുള്ള നടപടികള്‍ തുടങ്ങിയത്.

ഇപ്പോള്‍ ലേലത്തില്‍ വെച്ചിരിക്കുന്ന നമ്പറുകളില്‍ ഏറ്റവും ജനപ്രിയമായ #10 എന്ന നമ്പറിന് 2,00,000 ദിര്‍ഹമാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. നമ്പറുകള്‍ ലേലത്തില്‍ പിടിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഹാഷ് ടാഗ് ഉള്‍പ്പെടുന്ന ഒരു നമ്പറായിരിക്കും ലഭിക്കുക. പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമേ ഇത് ലഭ്യമാവൂ. ഇത്തരമൊരു നമ്പര്‍ വാങ്ങിയാല്‍ പിന്നെ നിങ്ങളെ വിളിക്കുന്നവര്‍ക്ക് 10 അക്ക നമ്പര്‍ ഡയല്‍ ചെയ്യുന്നതിന് പകരം ഹാഷ് ടാഗ് ഉള്‍പ്പെടുന്ന ഏതാനും നമ്പറുകള്‍ ഡയല്‍ ചെയ്‍താല്‍ മതിയാവും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News