Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ കുടുങ്ങിയ ഭർത്താക്കന്മാരെ തിരികെയെത്തിക്കണമെന്ന് ആവശ്യം,അനുഭാവ പൂർവം പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശം 

May 27, 2020

May 27, 2020

ദുബായ് : വിസാ കാലാവധി കഴിഞ്ഞ് യുഎഇ യില്‍ കുടുങ്ങിയവരെ  നാട്ടില്‍ തിരിച്ചെത്താനുള്ള വിമാനക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യത്തില്‍ അനുഭാവപൂര്‍വ്വം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു..
തങ്ങളുടെ ഭര്‍ത്താക്കന്മാർ നാട്ടിലേക്ക് മടങ്ങാൻ  പണം ഇല്ലാതെ യുഎഇയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കാണിച്ചു  കോഴിക്കോട് സ്വദേശി ജിഷ പ്രജിത്തും മറ്റു ചിലരും ചേർന്ന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് അനു ശിവരാമൻ  ഉത്തരവിട്ടത്.
വിമാന ടിക്കറ്റിന് പണം ഇല്ലാത്തതിനാല്‍ ഒട്ടേറെ പേര്‍ ദുരിതത്തിലാണന്ന് ഹര്‍ജി ഭാഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ലഭിച്ചിട്ടുള്ള നിവേദനങ്ങളില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാനാണ് കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. 

കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ജോലിയോ വേതനമോ ഇല്ലാതെ നിരവധി മലയാളികളാണ് യു.എ.ഇ ഉൾപെടെയുള്ള വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത്.വന്ദേഭാരത് മിഷൻ വഴി നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിച്ചാലും ടിക്കറ്റ് നിരക്കിനുള്ള തുക കണ്ടെത്താൻ എന്തു ചെയ്യുമെന്നറിയാതെ പലരും ആശങ്കയിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക   


Latest Related News