Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അജ്‌മാനിൽ കൂടെ താമസിക്കുന്നയാളുടെ കുത്തേറ്റ് യുവാവ് മരിച്ചു 

April 02, 2021

April 02, 2021

അജ്മാന്‍: മദ്യപിച്ച് വഴക്കുണ്ടായതിനെ തുടർന്ന് മുറിയിൽ ഒരുമിച്ചു താമസിക്കുന്നയാളുടെ കുത്തേറ്റ് യുവാവ് മരിച്ചു.  26കാരനായ അറബ് സ്വദേശിയാണ് കുത്തേറ്റ് മരിച്ചത്. മുറിയില്‍വെച്ച്‌ മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. മുറിയിലിരുന്ന് മദ്യപിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഇതേത്തുടര്‍ന്ന് പ്രതി കത്തിയെടുത്ത് കുത്തുകയുമായിരുന്നു. അക്രമം നടത്തിയ ഉടന്‍ ഇയാൾ  വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. വിവരമറിഞ്ഞ സമീപവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.

സംഭവസ്ഥലത്തെത്തിയ പൊലീസ്, കുത്തേറ്റ് രക്തത്തില്‍ കുളിച്ച്‌ കിടക്കുകയായിരുന്നയാളെ ഉടന്‍ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൃത്യം നടത്തി വീടുവിട്ട് ഇറങ്ങിപ്പോയ പ്രതിയെ പൊലീസ് 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News