Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇക്കും ഇസ്രായേലിനുമിടയിൽ കരമാർഗമുള്ള ചരക്കുനീക്കവും പരിഗണനയിൽ 

February 02, 2021

February 02, 2021

തെൽഅവീവ് : യു.എ.ഇ, ഇസ്രായേൽ വാണിജ്യ ബന്ധം മെച്ചപ്പെടുത്താൻ റോഡ് മാർഗമുള്ള സാധ്യതകളും  പരിഗണിക്കുന്നതായി റിപ്പോർട്ട്.. വ്യോമ, ജല മാർഗമുള്ള ബന്ധം നടപ്പായതോടെയാണ് റോഡ് സാധ്യതകൾ കൂടി കണ്ടെത്താനുള്ള ഇസ്രായേൽ നീക്കം. യു.എ.ഇയിലെ ഇസ്രായേൽ അംബാസഡർ ഈതാൻ നഈഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ യു.എ.ഇ, ഇസ്രായേൽ വാണിജ്യ രംഗത്ത് കാര്യമായ മുന്നേറ്റം ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. കപ്പൽ മാർഗമുള്ള ചരക്കുകടത്തിന് 16 ദിവസമെടുക്കും. ഈ സാഹചര്യത്തിൽ റോഡ് മാർഗമുള്ള വാണിജ്യം ഉറപ്പാക്കുക പ്രധാനമാണെന്ന് യു.എ.ഇയിലെ ഇസ്രായേൽ സ്ഥാനപതി അറിയിച്ചു. മൂന്ന് ദിവസം കൊണ്ട് ട്രക്കുകളിൽ ചരക്ക് കൈമാറ്റം സാധ്യമാകും. അറേബ്യയുടെ കിഴക്കൻ ഭാഗത്തുള്ള യു.എ.ഇയും ഏഷ്യയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഇസ്രായേലും തമ്മിൽ വാണിജ്യ കോറിഡോർ യാഥാർഥ്യമാക്കാൻ സാധിക്കണം. എങ്കിൽ ഉഭയകക്ഷി വ്യാപാരത്തിനും വിനോദ സഞ്ചാരത്തിനും അത് വലിയ മുതൽക്കൂട്ടാകുമെന്നും ഇസ്രായേൽ അംബാസഡർ ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരം ഉൾപ്പെടെ എല്ലാ തുറകളിലും ഇരു രാജ്യങ്ങളും ഏറെ മുന്നോട്ടു പോയതായും ഇസ്രായേൽ അംബാസഡർ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News