Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ പൂർണതോതിലുള്ള വിമാനസർവീസുകൾ എപ്പോൾ പുനരാരംഭിക്കും?പ്രചരിക്കുന്നത് തെറ്റായ വർത്തകൾ 

March 04, 2021

March 04, 2021

ജിദ്ദ : സൗദി അറേബ്യയിൽ അന്താരാഷ്ട്ര വിമാനസർവീസുകൾ മാർച് 31ന് പൂർണതോതിൽ പുനരാരംഭിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നു.സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസിയെ ഉദ്ധരിച്ച് ജനുവരി ഒമ്പതിന് മാധ്യമങ്ങൾ നൽകിയ വാർത്തയാണ് പുതിയതെന്ന തരത്തിൽ ഇപ്പോൾ പ്രചരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ സൗദിയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്നും എല്ലാ അതിർത്തികളും തുറക്കുമെന്നും അറിയിച്ചുകൊണ്ട് അന്ന് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.ഇതിനു പിന്നാലെ വീണ്ടും കോവിഡ് വ്യാപനമുണ്ടായതിനെ തുടർന്ന് സൗദി അധികൃതർ വീണ്ടും നിയന്ത്രണങ്ങൾ ഏർപെടുത്തുകയായിരുന്നു. നിലവിൽ ഇന്ത്യ ഉൾപെടെ കോവിഡ് വ്യാപനം തുടരുന്ന 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിൽ പ്രവേശനമില്ല.ഈ രാജ്യങ്ങളിൽ നിന്നുള്ളവർ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷമാണ് സൗദിയിലേക്ക് വരുന്നത്.ഈ നിയന്ത്രണങ്ങളിൽ എപ്പോൾ മുതൽ മാറ്റം ഉണ്ടാകുമെന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News