Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദി ബീശയിലെ ഹുസൈന്‍ക്ക വിടവാങ്ങി

July 18, 2021

July 18, 2021

കൊടുവള്ളി:സൗദിയിലെ ആദ്യകാല പ്രവാസിയായിരുന്ന മടവൂര്‍മുക്ക് പാലോറമ്മല്‍ അസൈന്‍ എന്ന ഹുസൈന്‍ക്ക(72) നിര്യാതനായി.
 അസീര്‍ പ്രവിശ്യയിലെ ബീശ പട്ടണത്തിലേക്കുള്ള റോഡ് താറിടും മുമ്പ് തന്നെ അവിടെയുണ്ടായിരുന്ന മലയാളിയാണ് മടവൂര്‍ മുക്ക് ഉസൈന്‍ക്ക.
  അന്നത്തെ ബീശയിലെ പ്രമുഖ കച്ചവടക്കാരനായ ഖാസിമിന്റ കൂടെ ജോലി ചെയ്യുകയായിരുന്നു. ഖാസിം ബുക്ക്സ്റ്റാള്‍ തുറന്നപ്പോള്‍ അവിടെത്തെ പ്രധാന ജോലിക്കാരനായിരുന്നു. മുപ്പതിലേറെ വര്‍ഷം ബീശയിലുണ്ടായിരുന്നു. ഭാര്യ: കദീജ ചോലക്കല്‍തായം. മക്കള്‍: ബഷീര്‍ ബീശ, അശ്റഫ് കുവൈത്ത്,സുബൈദ, റംല. മരുമക്കള്‍: അസീസ് മടവൂര്‍, അബ്ദുറഹ്‌മാന്‍ കരുവമ്പൊയില്‍,നുസൈറ കൊടുവള്ളി, സുഹ്റ മലയമ്മ.
 


 

 


Latest Related News