Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ കോൺക്രീറ്റ് പൈപ്പിനുള്ളിൽ മുങ്ങിമരിച്ച ആറുപേരും ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞു 

November 12, 2019

November 12, 2019

മസ്‌കത്ത്: ഒമാനിലെ സീബില്‍ കഴിഞ്ഞ ദിവസം കോൺക്രീറ്റ് പൈപ്പിനുള്ളിൽ മുങ്ങിമരിച്ച ആറു തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞു. തൊഴിലാളികളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവരുടെ താമസ രേഖകൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ ഇവർ ഏതൊക്കെ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിയാൻ കഴിയൂ. സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്സില്‍ ഒരു വാട്ടര്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി സ്ഥലത്ത് ആറ് തൊഴിലാളികളെ കാണാതായതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പൈപ്പിനുള്ളിൽ നിന്നും ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്‌സിൽ ജോലിക്കിടെ തൊഴിലാളികള്‍ അപകടത്തില്‍ പെട്ടത്.ജലവിതരണ പദ്ധതിയുടെ നിർമാണത്തിനിടെ പെട്ടെന്ന് പെയ്ത കനത്ത മഴയെ തുടർന്ന് തൊഴിലാളികൾ കോൺക്രീറ്റ് പൈപ്പിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.കനത്ത മഴയില്‍ കുത്തിയൊലിച്ചു വന്ന വെള്ളം നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന പൈപ്പിനുള്ളിലേക്കും കയറുകയായിരുന്നു.12 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News