Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ശൈഖ് ഖാലിദ് അബുദാബിയുടെ പുതിയ കിരീടാവകാശി

March 30, 2023

March 30, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇ വൈസ് പ്രസിഡന്റായി നിയമിച്ചു. യു.എ.ഇ വാര്‍ത്താ ഏജന്‍സിയായ വാം ആണ് ഇക്കാര്യം അറിയിച്ചത്.

ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം യു.എ.ഇ വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നീ പദവികളില്‍ തുടരും. അദ്ദേഹത്തോടൊപ്പമാണ് ശൈഖ് മന്‍സൂറിനും ചുമതല നല്‍കിയിട്ടുള്ളത്. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അബുദാബി കിരീടാവകാശിയായും പ്രഖ്യാപിച്ചിട്ടുണ്ട്. ശൈഖ് തഹ്നൂല്‍ ബിന്‍ സായിദിനെയും ശൈഖ് ഹസ്സ ബിന്‍ സായിദിനെയും അബുദാബി ഉപ ഭരണാധികാരികളായും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News