Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇടുക്കിസ്വദേശിയുടെ മരണ കാരണം കെട്ടിടത്തില്‍ നിന്നു വീണ് പരിക്കേറ്റതാണെന്ന് ഷാര്‍ജ പോലീസ്

June 17, 2021

June 17, 2021

ദുബൈ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി വിഷ്ണുവിന്റെ മരണം അടിയേറ്റല്ലെന്ന്  ഷാര്‍ജ പൊലീസ്. ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ കെട്ടിടത്തില്‍ നിന്ന് വീണാണ് വിഷ്ണു മരിച്ചതെന്നാണ് പോലീസ് വിശദീകരിക്കുന്നത്.. ചൊവ്വാഴ്ചയാണ് അബൂഷഗാറയിലെ താമസസ്ഥലത്ത് ഇടുക്കി കരണാപുരം സ്വദേശിയായ വിഷ്ണു കൊല്ലപ്പെട്ടത്. ആഫ്രിക്കന്‍ സ്വദേശികളുടെ അടിയേറ്റ് മരിച്ചു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ എന്നാല്‍ വിഷ്ണു സംഘട്ടനത്തിന്റെ ഭാഗമായിരുന്നില്ല എന്നാണ് ഷാര്‍ജ പൊലീസ് വ്യക്തമാക്കുന്നത്. ബാര്‍ബര്‍ഷോപ്പ് ജീവനക്കാരനായ വിഷ്ണുവിന് ചൊവ്വാഴ്ച അവധിയായിരുന്നു. അന്ന് കെട്ടിടത്തിലെ താമസക്കാരയ ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മില്‍ സംഘട്ടനമുണ്ടായി. ഇതില്‍ പെട്ടുപോകാതിരിക്കാന്‍ കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമിക്കവെ താഴെ വീണാണ് 29 വയസുകാരന്‍ മരിച്ചത്. വീഴ്ചയിലുണ്ടായ ആഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.


Latest Related News