Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിലെ കൂട്ടക്കൊല,ഇന്ത്യക്കാരനായ പ്രതിയുടെ ആത്മഹത്യാ കുറിപ്പിൽ അമ്പരന്ന് പോലീസും ബന്ധുക്കളും

March 31, 2023

March 31, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: ഷാര്‍ജയില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊന്ന് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച ഗുജറാത്ത് വഡോദര സ്വദേശിയായായ യുവാവിന് സാമ്പത്തിക പ്രതിസന്ധികളൊന്നും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്.. ഭാര്യയെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മക്കളെ ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കൊലപാതത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. ദുബൈയിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു ഇയാള്‍. സാമ്പത്തിക പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പൊലീസ് മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ അടുത്തദിവസം യുഎഇയില്‍ തന്നെ സംസ്‌കരിക്കും.

ഭാര്യയെ വിഷം കൊടുത്തും നാലും എട്ടും വയസുള്ള മക്കളെ കഴുത്തുഞെരിച്ചു ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി പറഞ്ഞു. കൊലപാതകങ്ങൾക്കു ശേഷം താമസിച്ചിരുന്ന 10 നില കെട്ടിടത്തിന്റെ ടെറസിനു മുകളിൽ നിന്ന് 35  കാരൻ ചാടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5.30 നായിരുന്നു ദാരുണ സംഭവം ബുഹൈറ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

യുവാവ് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ വിവരം ഇയാള്‍ തന്നെ കുറിപ്പിലൂടെ സൂചിപ്പിക്കുകയായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഫ്ളാറ്റിന്റെ വാതിലുകള്‍ പൊളിച്ച് അകത്ത് കയറിയാണ് മൃതദേഹം കണ്ടെത്തിയത്.

യുവാവിന്റെ വസ്ത്രത്തിന്റെ കീശയില്‍ ഉണ്ടായിരുന്ന കുറിപ്പിൽ താൻ ഭാര്യയെയും രണ്ടു പെൺമക്കളെയും കൊന്നെന്നും മൃതദേഹങ്ങൾ ഫ്ലാറ്റിൽ നിന്നു മാറ്റണമെന്നും എഴുതിയിരുന്നു. ഇതനുസരിച്ചു നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മരണത്തിനു മുൻപ് മൽപിടുത്തം നടന്നതിന്റെയോ പരുക്കുകളോ മൃതദേഹങ്ങളിൽ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. കൂർത്ത ആയുധങ്ങൾ ഉപയോഗിച്ചതി‍ന്റെ തെളിവുകളും കണ്ടെത്താനായിട്ടില്ല. അതിനാലാണ് വിഷം കൊടുത്തോ ശ്വാസംമുട്ടിച്ചോ ആണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.

ഗുജറാത്തിലുള്ള ഇവരുടെ കുടുംബവുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരെയും മാനേജര്‍മാരെയും ഭാര്യയുടെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. ആറ് മാസമായി ഇതേ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News