Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയില്‍ കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് തുടക്കം

May 03, 2023

May 03, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കം. 66 രാജ്യങ്ങളിലെ 457 അതിഥികള്‍ പങ്കെടുക്കുന്ന മേള മെയ് 14 വരെ നീളും. സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന മേളയില്‍ കുട്ടിക്കഥകളുടെയും കവിതകളുടെയും വിസ്മയ ലോകം തുറക്കപ്പെടും. നിങ്ങളുടെ ബുദ്ധിശക്തിയെ പരിശീലിപ്പിക്കുക എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ മേള അരങ്ങേറുന്നത്.

തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയും വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ രാത്രി ഒമ്പതുവരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയുമാണ് പ്രവേശനം.

വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള സാഹിത്യ, വിജ്ഞാന, കല, വിനോദ, സാംസ്‌കാരിക മേഖലകളിലെ രചനകളും പുസ്തകങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News