Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 35 ശതമാനം വരെ ഇളവ്

March 01, 2023

March 01, 2023

ന്യൂസ്‌റൂം ബ്യുറോ 

ഷാര്‍ജ: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ ഷാർജ ഗതാഗത മന്ത്രാലയം 35 ശതമാനം ഇളവ് പ്രഖ്യാപിച്ചു.പിഴത്തുക ഒരുമിച്ച് അടക്കുന്നവർക്കാണ് ഈ ഇളവ് ബാധകമാവുക. ചൊവ്വാഴ്ച ചേര്‍ന്ന ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.. 2023 ഏപ്രില്‍ ഒന്നാം തീയ്യതി മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

നിയമലംഘനം നടത്തിയ ദിവസം മുതല്‍ 60 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുകയാണെങ്കില്‍ 35 ശതമാനം ഇളവായിരിക്കും ലഭിക്കുന്നത്. പിഴത്തുകയിലും വാഹനം പിടിച്ചെടുക്കുന്നതിനുള്ള ഫീസിനും 35 ശതമാനം ഇളവ് ബാധകമായിരിക്കും. എന്നാല്‍ നിയമലംഘനം നടത്തി 60 ദിവസം കഴിഞ്ഞ് ഒരു വര്‍ഷത്തിനിടെയുള്ള സമയത്താണ് പിഴ അടയ്ക്കുന്നതെങ്കില്‍ 25 ശതമാനം ഇളവായിരിക്കും കിട്ടുക. ഈ ഇളവ് പിഴത്തുകയ്ക്ക് മാത്രമായിരിക്കും. വാഹനം പിടിച്ചെടുക്കുന്നതിനുള്ള ഫീസ് പൂര്‍ണമായും അടയ്ക്കേണ്ടി വരും. ഒരു വര്‍ഷത്തിന് ശേഷമാണ് പിഴത്തുക അടയ്ക്കുന്നതെങ്കില്‍ ഒരു തരത്തിലുള്ള ഇളവുകള്‍ക്കും അര്‍ഹതയുണ്ടാവില്ല.

പിഴത്തുക നേരത്തെ അടയ്ക്കുന്നവര്‍ക്ക് തുകയില്‍ ഇളവ് അനുവദിക്കുന്ന തരത്തിലുള്ള സമാനമായ പദ്ധതി അബുദാബിയില്‍ നേരത്തെ തന്നെ നിലവിലുണ്ട്. സാധാരണ ഗതിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിക്കുന്നവര്‍ അത് അടയ്ക്കാതെ ഇളവുകള്‍ പ്രഖ്യാപിക്കുന്ന സമയം വരെ കാത്തിരിക്കുന്ന പ്രവണതയുണ്ട്. ഇത് തടയാനാണ് എത്രയും വേഗം പിഴ അടയ്ക്കുന്നവര്‍ക്ക് പരമാവധി ഇളവുകള്‍ അനുവദിക്കുന്ന പദ്ധതികള്‍ കൊണ്ടുവരുന്നത്.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News