Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യുസുഫ് അലിക്ക് പിന്നാലെ ഷംസീര്‍ വയലിലും, വണ്‍ ബില്യണ്‍ ഭക്ഷണ പദ്ധതിക്ക് 22 കോടി രൂപ നല്‍കി

March 30, 2023

March 30, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: റമദാനില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുസ്ഥിര ഭക്ഷണ വിതരണം ഉറപ്പാക്കാനുള്ള യു.എ.ഇ പദ്ധതിക്ക് ഒരു കോടി ദിര്‍ഹം (22 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേതൃത്വം നല്‍കുന്ന 'വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ്' കാമ്പയിന് പിന്തുണയേകിയാണ് സംഭാവന. പദ്ധതിക്കായി അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് ഡോ. ഷംഷീര്‍ ഒരു കോടി ദിര്‍ഹം നല്‍കുക. 

റമദാനില്‍ സുസ്ഥിര ഭക്ഷണ വിതരണത്തിനായി എന്‍ഡോവ്മെന്റ് ഫണ്ട് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് ആരംഭിച്ച പദ്ധതിയിലൂടെ ലോകമെമ്പാടുമുള്ള ദുര്‍ബല ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി വരികയാണ്. വ്യക്തികള്‍, സ്ഥാപനങ്ങള്‍, ബിസിനസുകള്‍, ചാരിറ്റികള്‍, സാമൂഹിക സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മികച്ച പിന്തുണയാണ് കാമ്പയിന് ലഭിക്കുന്നത്.

ലോകമെമ്പാടുമുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് പിന്തുണയേകി യു.എ.ഇ നേതൃത്വം നല്‍കുന്ന 'വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്‌മെന്റ്' കാമ്പയിനെ പിന്തുണയ്ക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. പട്ടിണിക്കെതിരെ പോരാടുകയും അര്‍ഹരായവര്‍ക്ക് ആരോഗ്യകരമായ ഭാവി വാഗ്ദാനം ചെയ്യുന്ന ഉദ്യമത്തെ പിന്തുണയ്ക്കാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News