Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
പ്രകോപനം അറംപറ്റി, മഅ്ദനി മരിച്ചോ എന്ന് പോസ്റ്റിട്ട സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഷജിത് ചന്ദ്രന്‍ അന്തരിച്ചു

July 08, 2023

July 08, 2023

ന്യൂസ്‌റൂം ബ്യുറോ
പാലക്കാട്: സമൂഹമാധ്യമങ്ങളില്‍ അതീവ പ്രകോപനപരവുമായ കുറിപ്പുകള്‍ പങ്കുവച്ച്‌ വിവാദത്തില്‍പ്പെട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകനും സേവാഭാരതി നേതാവുമായ ഷജിത് ചന്ദ്രന്‍ മണ്ണൂര്‍ നിര്യാതനായി.

വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് തൂശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞദിവസം വരെ സോഷ്യല്‍മീഡിയയില്‍ സജീവമായ ഷജിത്ത് ചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്വാമി സന്ദീപാനന്ദ ഗിരി, പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി, ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബിന്ദു അമ്മിണി തുടങ്ങിയവര്‍ക്കെതിരെ അതീവ പ്രകോപനപരമായ കുറിപ്പുകളാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

പിതാവിനെ കാണാനായി കേരളത്തിലെത്തിയ മഅ്ദനിയുടെ ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചതറിഞ്ഞ ഷജിത് ചന്ദ്രന്‍ മഅ്ദനിയുടെ ചിത്രസഹിതം 'എന്തായി ചത്തോ' എന്നാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ജൂണ്‍ 30നായിരുന്നു ഈ പോസ്റ്റ്. അത് കഴിഞ്ഞ് കൃത്യം എട്ടാംദിവസമായിരുന്നു ഷജിത്ത് ചന്ദ്രന്റെ മരണം.

മുഖ്യമന്ത്രിയെ കുറിച്ച്‌, '..കെ റെയില്‍ ഉദ്ഘാടനം ആവുമ്ബോഴേക്കും ഇതിനെ (മാന്‍ഡ്രേക്കിനെ) അങ്ങ് എടുക്കണേ കാലമഹാരാജാ..' എന്നാണ് 2022 ഏപ്രില്‍ 12ന് ഷജിത് പോസ്റ്റിട്ടത്.

ഈ വര്‍ഷം മെയ് എട്ടിന്, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ചിത്രം പങ്കുവച്ച്‌ ആദരാഞ്ജലികള്‍ എന്നും പോസ്റ്റിട്ടു. ഫെബ്രുവരി 24ന് ബിന്ദു അമ്മിണിയുടെ ചിത്രത്തോടൊപ്പം 'ചത്തില്ല... പുഴുത്തു തുടങ്ങീണ തോന്നണേ' എന്ന കുറിപ്പും എഴുതി. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ചിത്രം പങ്കുവച്ച്‌ അശ്ലീല കമന്റുകളും ഷജിത് എഴുതി. കൂടാതെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും ഇടത് പക്ഷ, കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരേ അശ്ലീല കുറിപ്പുകളും ചിത്രങ്ങളും നിറയെ ഇയാള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News