Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയില്‍ പ്രവാസികള്‍ക്ക് നിക്ഷേപ പദ്ധതി

March 28, 2023

March 28, 2023

ന്യൂസ്റൂം ബ്യൂറോ
അബുദാബി: പ്രവാസികള്‍ക്ക് രണ്ടാം ശമ്പള പദ്ധതിയൊരുക്കി യുഎഇ നിക്ഷേപ പദ്ധതിയായ നാഷണല്‍ ബോണ്ട്സ്. പണ നിക്ഷേപത്തിലൂടെ സ്ഥിര വരുമാനമൊരുക്കുന്ന പദ്ധതിയാണിത്. ഇതിനായി ആയിരം ദിര്‍ഹം വീതം പ്രതിമാസം നിക്ഷേപിക്കണം. കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും പണം നിക്ഷേപിക്കണം. എന്നാല്‍ മാത്രമേ നിക്ഷേപക തുകയും അതിന്റെ ലാഭവും ലഭിക്കുകയുള്ളൂ. 

പ്രവാസികള്‍ക്കും യുഎഇ സ്വദേശികള്‍ക്കും റിട്ടയര്‍മെന്റ് വരുമാനപദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് നാഷണല്‍ ബോണ്ട് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു മുതല്‍ പത്ത് വര്‍ഷം വരെയുള്ള നിക്ഷേപ കാലാവധി ഇതിനായി തെരഞ്ഞെടുക്കാനാവും. പ്രതിമാസം വരുമാനം തിരികെ ലഭിക്കേണ്ട കാലവും ഉപഭോക്താവിന് തീരുമാനിക്കാവുന്നതാണ്.

5000 ദിര്‍ഹം വീതം അഞ്ച് വര്‍ഷം നിക്ഷേപിച്ച് അടുത്ത മൂന്ന് വര്‍ഷം മാസം 10,020 ദിര്‍ഹം വീതം കൈപറ്റാനാവുമെന്ന് നാഷണല്‍ ബോണ്ട്സ് അധികൃതര്‍ പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക 
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News