Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
കോവിഡ് : സൗദി വിമാനത്താവളങ്ങളിൽ പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കി 

April 22, 2021

April 22, 2021

റിയാദ് : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സൗദിയിലെ വിമാനത്താവളങ്ങളിൽ പരിശോധനയും നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കി.സുരക്ഷാ ഏജൻസികളുടെ സഹകരണത്തോടെ എയർപോർട്ടുകളിൽ പരിശോധന വർധിപ്പിച്ചതിനു പുറമെ സന്ദർശകർക്ക് കർശന നിയന്ത്രണവും ഏർപെടുത്തിയിട്ടുണ്ട്.

എയര്പോര്ട്ടുകളിലും ഏവിയേഷൻ അതോറിറ്റിയുടെ അനുബന്ധ കെട്ടിടങ്ങളിലും അനുബന്ധ കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ നിരീക്ഷണം തുടരും.

തവക്കൽന ആപ്പിലൂടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിന് പുറമെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിസിഎ) സ്ക്രീനിങ് പോയിന്റുകൾ ഏർപെടുത്തിയിട്ടുണ്ട്.

എല്ലാ എയർപോർട്ടുകളിലും ഒരു പ്രോട്ടോക്കോൾ ഓഫീസറെയും മുൻകരുതൽ നടപടികൾ പൂർണ തോതിൽ പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ 250 ലേറെ നിരീക്ഷകരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News