Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ മൂന്ന് കോവിഡ് മരണം,ഇന്ന് രോഗം സ്ഥിരീകരിച്ചത് 355 പേർക്ക് 

April 09, 2020

April 09, 2020

റിയാദ് : സൗദി അറേബ്യയിൽ വ്യാഴാഴ്ച മൂന്ന് പേർ കൂടി മരിച്ചു. 355 പേരിലാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സൌദി ആരോഗ്യ മന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്.ഇതോടെ മരണ സംഖ്യ 44 ആയി. രോഗബാധിതരുടെ എണ്ണം 3287 ആയി ഉയര്‍ന്നു.

35 പേര്‍ക്കാണ് ഇന്ന് രോഗമുക്തി സ്ഥിരീകരിച്ചത്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 666 ആയി. റിയാദില്‍ ഇന്ന് മാത്രം രോഗികളുടെ എണ്ണം 83 ആയതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 878 ആയി ഉയര്‍ന്നു. മദീനയില്‍ ഇന്ന് 89 പുതിയ കേസുകള്‍ ഉള്‍പ്പെടെ രോഗസംഖ്യ 420 ആയി. മക്കയില്‍ ഇന്ന് 78 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗസംഖ്യ 631 ആയി. ജിദ്ദയില്‍ 45 പുതിയ കേസുകളടക്കം രോഗസംഖ്യ 477 ആയി. തബൂക്കില്‍ 26 പുതിയ കേസുകളും ഖതീഫില്‍ പത്ത് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. റിയാദിലും മദീനയിലും മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ചികിത്സയിലുണ്ട്. പുറത്തിറങ്ങിയാല്‍ അവസ്ഥ ഗുരുതരമാകുമെന്ന് ആരോഗ്യ മന്ത്രാലയം ഇന്നും മുന്നറിയിപ്പ് നല്‍കി.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News