Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയില്‍ ടാങ്കര്‍ മറിഞ്ഞ് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ വെന്തുമരിച്ചു

March 15, 2023

March 15, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: സൗദിയിലെ അല്‍നമാസില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ വെന്തുമരിച്ചു. ടാങ്കര്‍ മറിഞ്ഞയുടന്‍ ഇന്ധന ചോര്‍ച്ചയുണ്ടാവുകയും തീപ്പിടിക്കുകയുമായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതരെത്തി തീയണച്ചു.

ഇതിനിടെ, ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട വാദി വസാഇല്‍ പിക്കപ്പ് മലവെള്ളപ്പാച്ചിലില്‍പ്പെട്ട് സൗദി കുടുംബത്തിലെ നാലു കുട്ടികള്‍ മുങ്ങി മരിച്ചു. മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ചാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. പിക്കപ്പ് ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്ന് ഏറെയകലെ കുട്ടികളില്‍ ഒരാളുടെ മൃദേഹം കണ്ടെത്തി. മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. റോഡ് രൂപ കല്‍പ്പനയിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ബാരികേഡുകളില്ലാത്തതും മലവെള്ളത്തിന് കടന്നുപോകാന്‍ പാകത്തിന് നിര്‍മ്മിച്ചതുമാണ് അപകടക്കാരണമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. മുമ്പും ഈ താഴ്‌വരയില്‍ വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ട്. 
 


Latest Related News