Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
റിയാദിൽ നടന്ന പ്രഥമ കേളി ജിസിസി വടംവലി മത്സരത്തിൽ സാക് ഖത്തറിന് കിരീടം

May 27, 2023

May 27, 2023

ന്യൂസ്‌റൂം ബ്യുറോ 

കേളി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെ അണിനിരത്തി ആദ്യമായി നടത്തിയ അറേബ്യൻ വടംവലി മത്സരത്തിൽ സാക് ഖത്തറിന് പ്രഥമ കിരീടം..കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ഉദ്ഘാടനം ചെയ്തു.വസന്തം-2023 എന്ന ബാനറിൽ കഴിഞ്ഞ മൂന്നാഴ്ചകളിലായി നടന്നു വരുന്ന കലാ കായിക പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി മത്സരങ്ങൾ നടത്തിയത്.  

530 കിലോ വിഭാഗത്തിൽ (റീ വെയിറ്റ്) 7 ആളുകളെ വരെ ഉൾപ്പെടുത്തിയായിരുന്നു മത്സരം. സാക്  ഖത്തർ, കാന്റീൻ കെ.കെ.ബി കുവൈത്ത്, വി ആർ വൺ യു.എ.ഇ, റിയാദ് ടാക്കീസ്, കെ.കെ.ബി കേളി മലാസ്, മോഡേൺ കനിവ് റിയാദ്, ആഹാ സെവൻസ് കല്ലൂസ് ദമാം, നവോദയ ദമാം, റെഡ് അറേബ്യ, കെ.എസ്.വി റിയാദ്, റീക്കോ എടത്തനാട്ടുകര, റിയാദ് ടൈഗേഴ്‌സ്, റിബൽസ് റിയാദ്, കൊമ്പൻസ് റിയാദ് എന്നീ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.നാലു ഗ്രൂപ്പുകളിലായി നടന്ന ആദ്യ റൗണ്ട് മത്സരങ്ങൾ നിന്നും കാന്റീൻ കെ.കെ.ബി കുവൈത്ത്, സാക് ഖത്തർ, റിയാദ് ടാക്കീസ്, കെ.കെ.ബി കേളി മലാസ്, മോഡേൺ കനിവ് റിയാദ്, ആഹാ സെവൻസ് കല്ലൂസ് ദമാം, റീക്കോ എടത്തനാട്ടുകര എന്നീ ടീമുകൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വാശിയേറിയ ക്വാർട്ടർ മത്സരത്തിൽ കാന്റീൻ കെ.കെ.ബി കുവൈത്ത്, സാക് ഖത്തർ, റിയാദ് ടാക്കീസ്, വി ആർ വൺ യു.എ.ഇ എന്നീ ടീമുകൾ സെമിയിൽ കടന്നു.

 തീ പാറുന്ന സെമി മത്സരങ്ങൾക്കൊടുവിൽ കാന്റീൻ കെ.കെ.ബി  കുവൈത്ത്, സാക് ഖത്തർ എന്നീ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. ആയിരക്കണക്കിന് കാണികളുടെ ആരവങ്ങളോടെ നടന്ന ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് കാന്റീൻ കെ.കെ.ബി കുവൈത്തിനെ പരാജയപ്പെടുത്തി ടീം സാക് ഖത്തർ വിജയികളായി. റിവ റഫറി പാനലാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
വിജയികൾക്ക് റിയാദ് വില്ലാസ് മാർക്കറ്റിംഗ് മാനേജർ ജോയ് ട്രോഫികൾ വിതരണം ചെയ്തു. കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് വിന്നർ പ്രൈസ് മണിയും, കേളി ബദിയ ഏരിയ കമ്മിറ്റി അംഗങ്ങൾ റണ്ണറപ്പിനുള്ള പ്രൈസ് മണിയും, സംഘാടക സമിതി ചെയർമാൻ ടി.ആർ സുബ്രഹ്മണ്യൻ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, സ്‌പോർട്‌സ് കമ്മിറ്റി അംഗം ഷറഫുദ്ധീൻ, സൈബർ വിംഗ് കൺവീനർ സിജിൻ കൂവള്ളൂർ, സംഘാടക സമിതി കൺവീനർ ഷാജി റസാഖ് എന്നിവർ മറ്റു ടീമുകൾക്കുള്ള പ്രൈസ് മണിയും കൈമാറി.
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ മെഡലുകളും, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷാ സുകേഷ്, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായ്, ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, ഫിറോസ് തയ്യിൽ, ചന്ദ്രൻ തെരുവത്ത് എന്നിവർ മെമെന്റോകളും കൈമാറി. സമാപന ചടങ്ങുകൾക്ക് സംഘാടക സമിതി കൺവീനർ ഷാജി റസാഖ് നന്ദി പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News