Breaking News
ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത |
സ്പാനിഷ് ഫുട്‍ബോൾ താരം റോഡ്രിഗോ മൊറേനോ ഇനി ഖത്തറിലെ അൽ റയ്യാൻ ക്ലബ്ബിനായി പന്തുതട്ടും

July 14, 2023

July 14, 2023

ന്യൂഡസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : സ്പാനിഷ് ഫുട്‍ബോളിലെ ഫോർവേഡ് റോഡ്രിഗോ മൊറേനോ ലീഡ്‌സ് യുണൈറ്റഡ് വിട്ട് ഖത്തറിലെ അൽ-റയ്യാൻ ക്ലബ്ബിൽ ചേർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

32 -കാരനായ റോഡ്രിഗോ സ്പാനിഷ് ടീമായ വലൻസിയയിൽ നിന്നാണ്  2020-ൽ ലീഡ്‌സ് യുണൈറ്റഡിലേക്ക് മാറിയത്.കഴിഞ്ഞ സീസണിൽ 15 ഗോളുകളുമായി അവരുടെ ടോപ് സ്‌കോററായി ഉയർന്നുവെങ്കിലും ക്ലബ്ബിനെ പ്രീമിയർ ലീഗിൽ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞിരുന്നില്ല.പത്തൊൻപതാം നമ്പർ ജെഴ്‌സിയിലാണ് റോഡ്രിഗോ അൽ റയ്യാനിൽ പന്ത് തട്ടുക.

അതേസമയം,അൽ റയ്യാനുമായി എത്ര വർഷത്തേക്കാണ് കരാർ ഉണ്ടാക്കിയതെന്നോ ട്രാൻസ്ഫർ തുക എത്രയാണെന്നോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News