Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ക്ക് പരുക്ക്, നാല് പേരുടെ നില ഗുരുതരം; ജാഗ്രത പാലിക്കണമെന്ന് പൊലീസ് 

February 05, 2021

February 05, 2021

ദുബായ്: മിനി വാനും കാറും കൂട്ടിയിടിച്ച് ദുബായിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നും ദുബായ് പൊലീസ് അറിയിച്ചു. സീഹ് ശുഐബിന് സമീപം ഹസ്സ സ്ട്രീറ്റിലായിരുന്നു അപകടം. 

ടു വേ റോഡിലാണ് അപകടം നടന്നത്. മിനി വാന്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാറുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

അപകടം ഉണ്ടായ ഉടന്‍ തന്നെ അടിയന്തര ട്രാഫിക് പട്രോള്‍ വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് ദുബായ് ട്രാഫിക് പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌സിലെ കമാന്റ് ആന്‍ഡ് കണ്‍ട്രോള്‍ റൂം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു. 

പരുക്കേറ്റവര്‍ക്ക് അപകട സ്ഥലത്തു വച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണാ് ആശുപത്രിയിലേക്ക് മാറ്റിയത്. 

ടു വേ റോഡുകളില്‍ മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് പൊലീസ് യാത്രക്കാരോട് നിര്‍ദ്ദേശിച്ചു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News