Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിൽ മരിച്ച റിൻസിയുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു,ദുരൂഹത നീങ്ങിയേക്കും

August 25, 2022

August 25, 2022

കൊച്ചി: അബുദാബിയിൽ 2 കൊല്ലം മുമ്പ് മരിച്ച ചാലക്കുടി സ്വദേശിനി ഡെൻസിയുടെ മൃതദേഹാവശിഷ്ടങ്ങൾ  റീ പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടു പോയി കൊന്ന കേസിലെ പ്രധാന പ്രതി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫാണു ഡെൻസിയെ കൊലപ്പെടുത്തിയത് എന്നാണ് സംശയം. ഡെൻസിയുടെ മരണം കൊലപതകമാണോ എന്ന് ഉറപ്പിക്കാനാണ് രണ്ടു വർഷത്തിന് ശേഷമുള്ള പോസ്റ്റ്‌മോർട്ടം.  ലഭ്യമായ മൃതദേഹ അവശിഷ്ടങ്ങളിൽ നിന്ന് തെളിവുകൾ
ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.. ഇന്ന് തന്നെ മൃതദേഹം തിരിച്ചെത്തിച്ച് അടക്കം ചെയ്യും. ശാസ്ത്രീയ റിപ്പോർട്ട് ലഭിക്കാൻ ഒരു മാസമെങ്കിലും സമയമെടുക്കും.

2020 മാർച്ച് 5 ന്  അബുദാബിയിൽ വെച്ച് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥനായ ഹാരിസിനെയു൦ ജീവനക്കാരി ഡെൻസിയെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റീ പോസ്റ്റുമോ൪ട്ട൦.മൈസൂരുവിലെ പാരമ്പര്യ  വൈദ്യനായിരുന്ന ഷാബാ ഷെരീഫ് കൊലക്കേസിലെ 5 കൂട്ടുപ്രതികളാണ് മൊഴി നൽകിയത്. ഇതേ കേസിലെ  മുഖ്യ സൂത്രധാരൻ ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരമാണ് കൃത്യ൦ നടത്തിയത് എന്നായിരുന്നു വെളിപ്പെടുത്തൽ.ഷൈബീൻ അഷ്റഫിന്റെ വാടക കൊലയാളികളാണ് ഇവർ.തുടർന്നാണ് നിലമ്പൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സ൦ഘ൦ റീ പോസ്റ്റുമോ൪ട്ടത്തിന് നടപടികൾ തുടങ്ങിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News