Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കി

March 24, 2023

March 24, 2023

ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി:  മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം ശിക്ഷവിധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കി. ലോകസഭാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. 
1951ലെ ജനപ്രാതിനിധ്യ നിയമം-ദി റെപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട്(ആര്‍.പി.എ) പ്രകാരമാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. ഇതോടെ രാഹുല്‍ ഗാന്ധിയ്ക്ക് അടുത്ത ആറു വര്‍ഷത്തേക്ക് മത്സരിക്കാനാവില്ല.

ആര്‍.പി.എ പ്രകാരം അയോഗ്യത കല്‍പ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷന്‍ എട്ട് പ്രകാരമാണ് ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിക്കുന്നത് തടയുന്നതിനുവേണ്ടിയുള്ളതാണ് ഈ വകുപ്പ്. 

രാഹുലിന് ശിക്ഷ വിധിച്ച ഉത്തരവിന് സ്റ്റേ ലഭിച്ചാല്‍ അയോഗ്യത നീക്കാനാവും. സൂറത്ത് സെഷന്‍ കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലുമാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കേണ്ടത്.

കഴിഞ്ഞ ദിവസമാണ് മോദി സമുദായത്തെ അപകീര്‍ത്തിയെന്ന കേസില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. എല്ലാ കള്ളന്മാര്‍ക്കും മോദിയെന്ന പേര് വന്നത് എങ്ങനെയായിരുന്നു എന്നാണ് കേസിനാസ്പദമായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News