Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയിലെ ഇന്ത്യക്കാരുടെ ആശാകേന്ദ്രം നന്തി നാസര്‍ വിടവാങ്ങി 

December 29, 2019

December 29, 2019

ദുബായ് : യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ നന്തി നാസര്‍ അന്തരിച്ചു. 54 വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നന്തി നാസര്‍ രാവിലെ എട്ട് മണിയോടെയാണ് മരിച്ചത്. കോഴിക്കോട് കൊയിലാണ്ടി നന്തി ബസാര്‍ സ്വദേശിയായ നാസര്‍ നിരവധി സാമൂഹികസംഘടനകളുടെ മുന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

സാമ്പത്തിക മുട്ടുകളാൽ നിരാലംബരായി  യുഎഇയിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന രോഗികള്‍ക്ക് സഹായം എത്തിക്കുന്നതില്‍ നന്തി നാസര്‍ മുന്‍നിരയിലുണ്ടായിരുന്നു. യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും നന്തി നാസര്‍ സജീവമായിരുന്നു.

കൊയിലാണ്ടി നന്തിബസാര്‍ മുസ്ലീയാര്‍കണ്ടി കുടുംബാംഗമാണ്. ഭാര്യ നസീമ, മക്കള്‍ സന, ഷിബില(അമേരിക്ക), ഷാദ്(ബഹറിന്‍)


Latest Related News