Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പ്രശസ്ത അറബ് കവി മുഹമ്മദ് സാലിഹ് അൽ ഗുർഗ് അന്തരിച്ചു 

November 09, 2020

November 09, 2020

ദുബായ് : ഇമറാത്തി കവി മുഹമ്മദ് സാലിഹ് അല്‍ ഗുര്‍ഗ് (84) അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം. യു.എ.ഇയിലെ സാഹിത്യ രംഗത്ത് സജീവമായിരുന്ന അല്‍ ഗുര്‍ഗ് സ്വന്തം നിലയിലാണ് എഴുത്തും വായനയും പഠിച്ചത്.അറബിക്ക് പുറമെ, ഇംഗ്ലീഷ്, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളും വശമുള്ള ഇദ്ദേഹം നിരവധി രചനകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1936-ല്‍ ദുബായിലായിരുന്നു ജനനം. വര്‍ഷങ്ങളോളം നിരവധി ഔദ്യോഗികപദവികളും വഹിച്ചിരുന്നു. വിരമിച്ചതിനുശേഷം സാഹിത്യപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നു . നിരവധി എഴുത്തുകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 8000-ത്തോളം പുസ്തകങ്ങളുള്ള ഒരു വലിയ വായനശാല അദ്ദേഹത്തിനുണ്ട്. സാഹിത്യത്തില്‍ അഭിനിവേശമുള്ള പിതാവിന്റെ പാത പിന്തുടരുന്നതിനായാണ് അദ്ദേഹം ലൈബ്രറി സംരക്ഷിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News