Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
അന്ന് മോഹൻ മാസ്റ്റർ,ഇന്ന് ജോളി : വില്ലൻ സൈനൈഡ് തന്നെ

October 07, 2019

October 07, 2019

ഗർഭധാരണത്തിന് സാധ്യതയുള്ള സമയം മനസിലാക്കി കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഗർഭനിരോധന ഗുളികയിൽ സൈനൈഡ് പുരട്ടി നൽകിയാണ് മോഹൻ മാസ്റ്റർ ഇരുപത് യുവതികളെയും കൊലപ്പെടുത്തിയിരുന്നത്.


ബംഗളുരു : 2003 -നും 2009 -നുമിടയിൽ ദക്ഷിണ കർണാടകയിലെ പല പ്രദേശങ്ങളിൽ നിന്നായി ഇരുപതോളം സ്ത്രീകളെ കൊലപ്പെടുത്തിയ മോഹൻ മാസ്റ്ററെ ഓർമയില്ലേ..?ഇയാൾ നടത്തിയ കൊലപാതകങ്ങളിൽ രണ്ടെണ്ണം ഇനിയും തെളിഞ്ഞിട്ടില്ല. കര്‍ണാടക പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായിരുന്ന മോഹന്‍ കാസർകോഡുകാരി ഉൾപെടെയുള്ള ഇരുപതോളം വനിതകളെ ഗർഭ നിരോധന ഗുളികയിൽ സൈനൈഡ് പുരട്ടി നൽകിയാണ്  കൊലപ്പെടുത്തിയിരുന്നത്.

ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നഗരത്തിലെത്തിച്ച ശേഷം ലൈംഗിക ബന്ധത്തിൽ ഏർപെടുന്നതായിരുന്നു ഇയാളുടെ രീതി. കാമുകിയുടെ ആർത്തവകാലം മനസിലാക്കിയ ശേഷം, ഗർഭം ധരിക്കാൻ സാധ്യത കൂടിയ സമയത്താണ് ഇയാൾ ഇവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. ശേഷം,സൈനൈഡ് പുരട്ടിയ ഗർഭനിരോധന ഗുളികകൾ നിർബന്ധിച്ച് കഴിപ്പിച്ച് വകവരുത്തുന്നതായിരുന്നു മോഹൻ മാസ്റ്ററുടെ രീതി.

2003 നും 2009 നുമിടയില്‍ ദക്ഷിണ കര്‍ണാടകയിലെ പല പട്ടണങ്ങളില്‍ നിന്നായി ഇരുപതോളം സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.എല്ലാ മൃതദേഹങ്ങളും കണ്ടടുത്തത് പട്ടണത്തിലെ ബസ് സ്റ്റാന്‍ഡിലെ ശുചിമുറികള്‍ക്ക് ഉള്ളില്‍ നിന്നായിരുന്നു. എല്ലാം തന്നെ ഉള്ളില്‍ നിന്ന് കുറ്റിയിട്ട അവസ്ഥയില്‍ ആയിരുന്നതിനാല്‍ വാതില്‍ തല്ലിപ്പൊളിച്ചായിരുന്നു ജഡം കണ്ടെടുത്തിരുന്നത്.
എല്ലാവരും ധരിച്ചിരുന്നത് പട്ടുസാരിയായിരുന്നു. ഒരു ജഡത്തിലും ആഭരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എല്ലാ കേസിലെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ ഫലം പോലും ഒന്നായിരുന്നു. എല്ലാവരും മരിച്ചത് സൈനൈഡ് ഉള്ളില്‍ ചെന്നായിരുന്നു.

ഇത്രയും കാര്യങ്ങൾ ഈ കൊലപാതകങ്ങൾക്കിടയിൽ പൊതുവായി ഉണ്ടായിരുന്നിട്ടും ആറു വർഷത്തോളം പൊലീസുകാർ അതേകുറിച്ച് അന്വേഷിച്ചിരുന്നില്ല.സൈനൈഡ് എന്നത് ആത്മഹത്യക്ക് അങ്ങനെ പതിവായി ഉപയോഗിക്കാത്ത, അത്ര എളുപ്പം സ്ത്രീകൾക്ക് കിട്ടാത്ത ഒരു വിഷമായിരുന്നിട്ടു കൂടി പോലീസ് ആ വഴിക്ക് ചിന്തിച്ചില്ല.പത്തൊമ്പതാമത്തെ ഇര, അനിത ബാരിമാർ കൊല്ലപ്പെട്ടതോടെയാണ് അന്വേഷണം ചൂടുപിടിച്ചത്. ഈ കൊലപാതകം വർഗീയ കലാപത്തിന് കാരണമായേക്കുമെന്ന സൂചനയെ തുടർന്നാണ് അന്വേഷണം തുടങ്ങാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ബാംഗെറാ സമുദായാംഗമായിരുന്നു അനിത പ്രദേശത്തെ ഒരു മുസ്‌ലിം യുവാവുമായാണ് ഒളിച്ചോടിയതെന്ന ആരോപണമാണ് വർഗീയ ലഹളയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.ബാംഗെറകൾ സംഘടിച്ച് പൊലീസ് സ്റ്റേഷൻ വളയുകയും, സ്റ്റേഷന് തീയിടും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തല്ക്കാലം ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് പൊലീസുകാർ അവരെ മടക്കിയയച്ചു.എന്തായാലും, അന്വേഷണം അതോടെ ചൂടുപിടിച്ചു.

തുടർന്ന് നടത്തിയ വിശദവും ശാസ്ത്രീയവുമായ അന്വേഷണത്തിലാണ് കൊലപാതകങ്ങളുടെ ചുരുൾ അഴിഞ്ഞത്‌. മംഗളൂരുവിന് അടുത്തുള്ള ഷിരാദി പ്രൈമറി സ്‌കൂളിൽ അധ്യാപകനായിരുന്ന മോഹൻ മാസ്റ്ററെ 2010-ലാണ് ലോക്കൽ പോലീസ് അറസ്റ്റു ചെയ്തത്.

തന്റെ കേസ് സ്വയം വാദിക്കാനാണു മോഹൻ കുമാർ തീരുമാനിച്ചത്. താൻ ഇരകൾക്ക് സൈനൈഡ് നൽകി കൊലപ്പെടുത്തി എന്നതിനു കൃത്യമായ തെളിവുകളൊന്നുമില്ല എന്നാണു അയാൾ വാദിച്ചത്. എന്നാൽ മോഹൻ കുമാറിന്റെ മരണവലയിൽ നിന്നും രക്ഷപെട്ട യുവതി വീഡിയൊ കോൺഫറൻസിംഗ് വഴി രഹസ്യമായി നൽകിയ സാക്ഷി മൊഴിയാണ് പ്രതിക്ക് വിനയായത്. യുവതികളുടെ മരണത്തോടനുബന്ധിച്ച ദിവസങ്ങളിലൊന്നും  മോഹൻ കുമാർ താൻ ജോലി ചെയ്യുന്ന സ്കൂളിൽ ഹാജരില്ലായിരുന്നു എന്നതും അയാൾക്കെതിരെ നിർണായകമായ തെളിവായി.

പ്രതി ചെയ്തത് മാപ്പർഹിയ്ക്കാത്ത കുറ്റമാണെന്നും വധശിക്ഷ നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചെയബ്ബ ബീയരി ആവശ്യപ്പെട്ടു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും വൃദ്ധരായ മാതാപിതാക്കൾക്ക് താൻ മാത്രമേ ആശ്രയമുള്ളു എന്നും തന്നെ വെറുതെ വിടണമെന്നും മോഹൻ കുമാർ അപേക്ഷിച്ചു.

താന്‍ കൊലപ്പെടുത്തിയെന്ന് സയനൈഡ് മോഹന്‍ സമ്മതിച്ച, 18 യുവതികളില്‍ നാല് പേര്‍ പ്രതിയുടെ നാട്ടുകാരാണ്. രണ്ട് പേര്‍ സുള്ള്യ, മൂന്ന് പേര്‍ പുത്തൂര്‍, ഒരാള്‍ മൂഡബിദ്രി, രണ്ട് പേര്‍ ബല്‍ത്തങ്ങാടി, ഒരാള്‍ മംഗളൂരു നിവാസികളായിരുന്നു. പത്ത് കൊലപാതകം നടന്നത് മൈസുരു ബസ് സ്റ്റാന്റിലാണ്. മൂന്ന് പേരെ മടിക്കേരി ബസ് സ്റ്റാന്റിലും രണ്ട് പേരെ ഹാസ്സന്‍ ബസ് സ്റ്റാന്റിലും രണ്ട് പേരെ ബംഗളുരുവിലെ ബസ് സ്റ്റാന്റിലും മറ്റൊരാളെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന് സമീപത്തും വച്ചാണ് കൊലപ്പെടുത്തിയത്. ലൗജിഹാദിനെ തുടര്‍ന്ന് കാണാതായതാണെന്ന് സംഘപരിവാരം ആരോപിച്ച പല സംഭവങ്ങളിലെയും യുവതികള്‍ മോഹന്റെ വലയില്‍പ്പെട്ടതാണെന്ന് പിന്നീട് വ്യക്തമായി. മോഷണത്തിനും യുവതികളോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും വേണ്ടി മാത്രമാണ് താന്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്. മൂന്ന് തവണ വിവാഹിതനായിട്ടുള്ള പ്രതി, തന്റെ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാര്‍ വ്യത്യസ്ത വീടുകളിലാണ് താമസിക്കുന്നത്. കാസര്‍കോട് മുള്ളേരിയ സ്വദേശിനി പുഷ്പ എന്ന 26 കാരിയാണ് ഇയാള്‍ കൊലപ്പെടുത്തിയ മറ്റൊരു മലയാളി. ബേബി നായക്(25), ശാരദ (24), കാവേരി (30), പുഷ്പ(26), വിനുത(24), ഹേമ (24), അനിത (22), യശോദ (26), സരോജിനി(27), ശശികല(28), സുനന്ദ (25), ലീലാവതി (32), ശാന്ത (35), വനിത (22), സുജാത (28) എന്നിവരടക്കം 18 കര്‍ണാടക സ്വദേശിനികളെ കൂടിയാണ് സയനൈഡ് മോഹന്‍ കൊലപ്പെടുത്തിയത്.

2013 ഡിസംബർ 17 നു, അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ബി കെ നായക് , അനിത, ലീലാവതി സുനന്ദ എന്നിവരുടെ കേസിൽ മോഹൻ കുമാർ കുറ്റക്കാരനെന്നു കണ്ടെത്തി. ലോക്കൽ പൊലീസിന്റെ അനാസ്ഥയും പാവപ്പെട്ടവരുടെ കാര്യത്തിൽ കാണിക്കുന്ന അവഗണനയുമാണു ഇതുപോലൊരു ക്രൂരന്റെ വലയിൽ പെട്ട് ഇത്രയും നിരപരാധികൾ കൊല്ലപ്പെടാൻ ഇടയാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. കൃത്യമായ അന്വേഷണമോ വിവരങ്ങൾ കൈമാറലോ ഇല്ലാതെ പൊലീസ് കൈകഴുകുകയായിരുന്നു ഓരോ കേസിലും. പൊലീസിന്റെ ഈ നടപടികളെ കോടതി നിശിതമായി വിമർശിച്ചു. 2013 ഡിസംബർ 21 നു മോഹൻ കുമാറിനെ തൂക്കിക്കൊല്ലാൻ വിധിച്ചു.


Latest Related News